Archives for February, 2023
ഷീനുരാജ് കെ.ജി
ജനനം 1972ല്‍ കൊയിലാണ്ടിയില്‍. മാതാപിതാക്കള്‍: പരേതരായ ജാനു, കെ.ഗോപാലന്‍. ഫാറൂഖ് കോളേജില്‍നിന്ന് ബിരുദവും ഗവ.കോളേജ് മടപ്പള്ളിയില്‍നിന്ന് വാണിജ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ആറുവര്‍ഷം ജില്ലാ യുവജനക്ഷേമ ഓഫീസറായി കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ജോലി ചെയ്തു. ഇപ്പോള്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍…
രാജുപോള്‍
ജനനം 1964ല്‍ എറണാകുളത്ത്. പത്രപ്രവര്‍ത്തക യൂണിയന്‍ അഖിലേന്ത്യാ നേതാവായിരുന്ന എന്‍.വി.പൈലിയുടെയും കൊച്ചി തുറമുഖ ട്രസ്റ്റ് സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ടന്റ് ഒ.എം.എലിയുടെയും മകന്‍. മൂന്നു പതിറ്റാണ്ടായി മാധ്യമപ്രവര്‍ത്തകനാണ്. ഇപ്പോള്‍ മംഗളം ദിനപ്പത്രത്തിന്റെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റാണ്. ആനുകാലികങ്ങളില്‍ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: മിനി,…
സുഗീത ബി. ഡോ.
ജനനം തിരുവനന്തപുരം ജില്ലയില്‍. യൂണിവേഴ്‌സിറ്റി കോളേജ്, കാര്യവട്ടം യൂണിവേഴ്‌സിറ്റി സെന്റര്‍ എന്നിവിടങ്ങളില്‍ നിന്ന് ബിരുദവും ബിരുദാനന്തരബിരുദവും. കലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്ഡി. കലിക്കറ്റ് പ്രൊവിഡന്‍സ് വിമന്‍സ് കോളേജിലും തിരുവനന്തപുരം ചെമ്പഴന്തി എസ്.എന്‍. കോളേജിലും ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും ലക്ചററായി ജോലി നോക്കി.…
നകുല്‍ വി.ജി
വിവിധ വിഭാഗങ്ങളിലായി 14 പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമാണ് നകുല്‍ വി.ജി. 2010ലെ കേരള സര്‍വകലാശാല കലോല്‍സവത്തില്‍ മലയാളം കവിതയെഴുത്തില്‍ ഒന്നാം സമ്മാനം നേടി. മംഗളത്തിലും കലാകൗമുദിയിലും എഡിറ്റോയില്‍ ബോര്‍ഡ് അംഗമായിരുന്നു. ഇപ്പോള്‍ വനിതയില്‍ സബ്എഡിറ്റര്‍. കൃതികള്‍ പൊകയില സെല്‍ഫി ഫിഷ്…
മുഖതാര്‍ ഉദരംപൊയില്‍
മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശി. കഥാകൃത്ത്, ചിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍. ചന്ദ്രിക ദിനപ്പത്രത്തില്‍ സബ് എഡിറ്ററാണ്. ഉദരംപൊയില്‍ മുസലിയാരകത്ത് അബ്ദുള്‍ ഗഫൂറിന്റെയും മാട്ടായി മൈമുനയുടെയും മകന്‍. ഭാര്യ: എം.പി.ഹസീന. മക്കള്‍: നഷ്വ മുഖതാര്‍, നിഷിന്‍ മുഖ്താര്‍, നിഹ മുഖ്താര്‍, നഷ മുഖ്താര്‍.
കൃഷ്ണന്‍ നായര്‍ എസ്.കെ. ഡോ.
ജനനം തിരുവനന്തപുരത്ത് ശ്രീകാര്യം വില്ലേജില്‍ കരിയം കരിയത്തുവീട്ടില്‍ 1934 മേയ് 6ന്. അച്ഛന്‍: എന്‍. ശിവശങ്കരപ്പിള്ള, അമ്മ: രാധമ്മപ്പിള്ള. ഭൗതികശാസ്ത്രത്തില്‍ ബിരുദവും ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദവും ലാ അക്കാദമിയില്‍നിന്ന് നിയമബിരുദവും നേടി. പാരാസൈക്കോളജിയില്‍ സ്‌പെഷ്യലൈസേഷന്‍. 1956ല്‍ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലിയില്‍ പ്രവേശിച്ചു.…
ജോണ്‍ എം. ഇട്ടി പ്രൊഫ.
ജനനം ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ കൊല്ലകടവില്‍ 1946ല്‍. കൊല്ലകടവ് സി.എം.എസ് എല്‍.പി.എസ്, ചെറിയനാട് വിജയേശ്വരി ഹൈസ്‌കൂള്‍, കുന്നം ഗവ.ഹൈസ്‌കൂള്‍, ചങ്ങനാശേരി എസ്.ബി കോളേജ്, കാര്യവട്ടം യൂണിവേഴ്‌സിറ്റി സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മാവേലിക്കര ബിഷപ് മൂര്‍ കോളേജ്, തൃശൂരിലെ കില എന്നിവിടങ്ങളില്‍…
എച്ച്മുക്കുട്ടി
ജനനം തിരുവനന്തപുരത്ത്. എം.എ.ബിരുദം. ഓണ്‍ലൈന്‍ മാധ്യമത്തില്‍ എച്ച്മുവോടുലകം എന്ന ബ്ലോഗിലും ഫേസ്ബുക്കിലും വിവിധ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ന്യൂസ് മാഗസിനുകളിലും എഴുതാറുണ്ട്. വിവിധ മാധ്യമങ്ങളില്‍ കഥകളും നോവലും യാത്രാക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്ലോഗ് കഥകളുടെ സമാഹാരങ്ങളായ മൗനത്തിനപ്പുറത്തേക്ക്, ബ്ലോഗ് സുവനീര്‍, നേരുറവകള്‍, ഭാവാന്തരങ്ങള്‍ തുടങ്ങിയവയില്‍…
രജനി പാലാമ്പറമ്പില്‍
ജനനം 1973 മാര്‍ച്ച് അഞ്ചിന് കടുത്തുരുത്തിയില്‍. അമ്മ: കുട്ടി, അച്ഛന്‍: കറമ്പന്‍. കടുത്തുരുത്തി ഗവ.ഹൈസ്‌കൂള്‍, തലയോലപ്പറമ്പ്, ചങ്ങനാശ്ശേരി എന്‍.എസ്.എസ്.ഹിന്ദു കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കോട്ടയം സി.എം.എസ്. കോളേജില്‍ എം.എ പഠിച്ചെങ്കിലും പൂര്‍ത്തിയാക്കാനായില്ല. കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ കോളേജില്‍നിന്ന് ബി.എഡ് പൂര്‍ത്തിയാക്കി. ഭര്‍ത്താവ്:…
വി.മധുസൂദനന്‍ നായര്‍ക്ക് ജ്ഞാനപ്പാന പുരസ്‌കാരം
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം നല്‍കുന്ന 2023 ലെ ജ്ഞാനപ്പാന പുരസ്‌കാരം പ്രശസ്ത കവിയും അധ്യാപകനുമായ പ്രൊഫ.വി.മധുസൂദനന്‍ നായര്‍ക്ക് ലഭിച്ചു. സമഗ്ര സാഹിത്യസംഭാവനയ്ക്കാണ് പുരസ്‌കാരം. അമ്പതിനായിരത്തി ഒന്നു രൂപയും ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത പത്തുഗ്രാം സ്വര്‍ണ്ണപ്പതക്കവും, പ്രശസ്തിപത്രവും, ഓര്‍മ്മപ്പൊരുളും ( ഫലകവും)…