ജനനം തിരുവനന്തപുരം ജില്ലയില്‍. യൂണിവേഴ്‌സിറ്റി കോളേജ്, കാര്യവട്ടം യൂണിവേഴ്‌സിറ്റി സെന്റര്‍ എന്നിവിടങ്ങളില്‍ നിന്ന് ബിരുദവും ബിരുദാനന്തരബിരുദവും. കലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്ഡി. കലിക്കറ്റ് പ്രൊവിഡന്‍സ് വിമന്‍സ് കോളേജിലും തിരുവനന്തപുരം ചെമ്പഴന്തി എസ്.എന്‍. കോളേജിലും ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും ലക്ചററായി ജോലി നോക്കി. ദേശീയവും അന്തര്‍ദേശീയവുമായ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീനിയര്‍ റിസര്‍ച്ച് ഓഫീസറായി പ്രവര്‍ത്തിക്കുന്നു. ഭര്‍ത്താവ്: അഡ്വ.ടി.കെ.അജിത്, മകന്‍: എ.എസ്.നിത്യപ്രകാശ്. വിലാസം: ഗീതാപ്രകാശം, കോട്ടമ്പൂര്‍ ലെയ്ന്‍, ശാന്തിനഗര്‍, മലയിന്‍കീഴ്.

കൃതികള്‍

നാരായണഗുരുവിന്റെ സാമ്പത്തിക ദര്‍ശനം
നാരായണഗുരുവിന്റെ പരിസ്ഥിതി ദര്‍ശനാരായണഗുരുവിന്റെ ജീവിതദര്‍ശനം
നാരായണഗുരുവിന്റെ ജനാധിപത്യ ദര്‍ശനം
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (ലഘുജീവചരിത്രം)
ബാലഗംഗാധര തിലകന്‍ (ലഘുജീവചരിത്രം)
അദ്വൈതത്തിന്റെ ഋതുഭേദങ്ങള്‍
(പഠനം)