Archives for March, 2023 - Page 3
ഭാഷാജാലം 31-അല്ല അല്ലേ അല്ലേലുയ്യാ…അവഗാഹമുണ്ടെങ്കില്‍ അവഗുണ്ഠനം വേണ്ട
അല്ല എന്ന നിഷേധാര്ഥരൂപം മിക്ക ദ്രാവിഡ ഭാഷകള്‍ക്കുമുണ്ട്. ചില പാശ്ചാത്യ ഭാഷകളിലും സമാനമായ രൂപങ്ങളുണ്ടെന്ന് ഭാഷാചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. നിഷേധാര്‍ഥകമായ 'അ'യോട് 'ല്‍' ചേര്‍ന്നുണ്ടാകുന്ന ശബ്ദമാണ് അല്ല ആകുന്നത്. അ പ്രത്യയമാണല്ലോ മിക്ക വാക്കുകള്‍ക്കും മുമ്പു ചേര്‍ത്ത് നിഷേധാര്‍ഥ പദങ്ങള്‍ ഉണ്ടാക്കുന്നത്. അല്ലല്ല,…
ഭാഷാജാലം 30- അലിവും അല്പത്വവും അല്പാല്പമാകരുത്
''ഇതി ജനകവചനമലിവോടു കേട്ടാദരാല് ഇന്ദ്രജിത്തും പറഞ്ഞീടിനാന്‍ തല്‍ക്ഷണേ..'' എഴുത്തച്ഛന്റെ വരികളാണ്, അധ്യാത്മരാമായണം കിളിപ്പാട്ടില്‍. ഇതിലെ അലിവ് ആണ് വിഷയം. അലിയുക എന്ന ക്രിയയോട് 'വ്' എന്ന കൃതികൃത്ത് ചേര്‍ന്നാണ് അലിവ് എന്ന നാമം ഉണ്ടായിരിക്കുന്നത്. പഞ്ചസാര വെള്ളത്തില്‍ അലിയുന്നതുപോലെ നമ്മുടെ മനസ്സ്…
ഭാഷാജാലം 29- അലവലയും അലവലാതിയും അലവാങ്കും ഘിടുഘിടു
തമിഴില്‍ അലവല എന്നാല്‍ കീറിപ്പറിഞ്ഞ എന്നാണ് അര്‍ഥം. ഉള്ളൂര്‍ പരമേശ്വരയ്യരുടെ 'അംബ' എന്ന ഗദ്യനാടകത്തില്‍ ഇങ്ങനെ പറയുന്നു: 'എന്റെ ശരീരമാകുന്ന പഴന്തുണി എനിക്കിനി ഒരു ക്ഷണംപോലും ഉടുക്കാന്‍ കൊള്ളുകയില്ല; അത്രമേല്‍ അഴുക്കുപുരണ്ട് അലവലയായിപ്പോയി''. നിസ്സാരന്, ഇരപ്പാളി എന്നൊക്കെയുള്ള രീതിയില്‍ നമ്മള് ചിലരെ…
ഭാഷാജാലം 28- ‘അലട്ടു തീര്‍ത്തു വിട്ടേയ്ക്കൂ, വില പിന്നെത്തരാമെടോ..’
പകുതി സ്ത്രീരൂപമായ ഈശ്വരനാണ് അര്‍ദ്ധനാരീശ്വരന്‍. ഇടത്തേ പകുതി പാര്വതീരൂപവും വലത്തേ പകുതി ശിവരൂപവുമായ വിഗ്രഹമുണ്ട്. ഉമാമഹേശ്വര സങ്കല്പം. ഉമയും മഹേശ്വരനും ഒന്നുചേര്‍ന്നിരിക്കുന്നു എന്ന്. പകുതി നാരായണനും പകുതി ശങ്കരനും ചേര്‍ന്ന വിഗ്രഹങ്ങളും ചിലേടങ്ങളിലുണ്ട്. അതറിയപ്പെടുന്നത് അര്ദ്ധനാരായണന് എന്നാണ്. ശങ്കരനാരായണന് എന്നതും അതുതന്നെ.…
ഭാഷാജാലം 27- അരിഷ്ടത്തില്നിന്ന് അര്‍ത്ഥശാസ്ത്രത്തിലേക്ക്
ഔഷധമായി വാറ്റിയെടുക്കുന്ന ഒരുവക മദ്യമാണ് അരിഷ്ടം. ആയുര്‍വേദത്തില്‍ അരിഷ്ടവും ആസവവും ഉണ്ട്. ഔഷധവും വെള്ളവുംകൂടി ചേര്‍ത്ത് പാകംചെയ്യാതെ ഉണ്ടാക്കുന്ന മദ്യത്തിന് ആസവം എന്നും, മരുന്നുകഷായം വച്ചു ശര്‍ക്കര മുതലായവ ചേര്‍ത്ത് ഉണ്ടാക്കുന്നതിന് അരിഷ്ടമെന്നും ഭേദം കല്പിക്കുന്നു പഴയ ആയുര്‍വേദ ഗ്രന്ഥങ്ങള്‍. അരിഷ്ടത്തിന്…
ഭാഷാജാലം 26- അരയനും അരിയിട്ടുവാഴ്ചയും
അരചന് എന്നാല്‍ പഴയഭാഷയില്‍ രാജാവ്. അതില്‍നിന്നാണ് മലയാളത്തിലെ അരയന് വന്നത്. മത്സ്യബന്ധനം കുലവൃത്തിയായിട്ടുള്ള ഒരു ജാതിക്കും അരയന് എന്നാണ് പറയുന്നത്. വാലന്‍, മുക്കുവന്, മരയ്ക്കാന്‍, നുളയന്‍, ശംഖന്, അമുക്കുവന്‍, പരവന്‍ എന്നു മറ്റുവിഭാഗക്കാരുമുണ്ട്. 'കുന്നത്തരയന് പുരയ്ക്കല്ച്ചെന്നു അരയന്റെ കയ്യും പിടിച്ചുകൊണ്ടേ..' എന്നു…
ഭാഷാജാലം 25- അരകടന്ന് അരങ്ങുവഴി അരണികടയാം
ദ്രാവിഡ ഭാഷകളില്‍ 'അര്' മുമ്പും പിമ്പും ചേര്‍ന്നുവരുന്ന നിരവധി വാക്കുകളുണ്ട്. ചുട്ടെഴുത്തായ 'അ'യും ബഹുത്വസൂചകമായ 'ര്‍' എന്നിവ ചേരുമ്പോഴാണ് ഇത്. ഉഭയലിംഗ ബഹുവചനപ്രത്യയം ആണിത്. സ്ത്രീകളെയും പുരുഷന്മാരെയും ഇത് ഉള്‍ക്കൊള്ളുന്നു. അവന്, അവള് എന്നീ രണ്ടിന്റെയും ബഹുവചനമാണ് അവര്‍. പൂജകബഹുവചന പ്രത്യയമായി…
ഭാഷാജാലം 24- അയ്യ, അയ്യയ്യേ, അയ്യോ, അയ്യരുകളി
അമ്ലം എന്നാല്‍ പുളിപ്പ്, പുളിരസം എന്നൊക്കെയാണ് അര്‍ഥം. ഇംഗ്ലീഷില്‍ അസിഡിറ്റി. അമ്ലകം എന്നാല്‍ പുളിമരം. അമ്ലം സംസ്കൃതപദമാണ്. അമ്ലചതുഷ്ടയം എന്നാല്‍ അമ്പഴം, താളിമാതളം, മരപ്പുളി, ഞെരിഞ്ഞാമ്പുളി എന്നിവ നാലും. അമ്ലപഞ്ചകം എന്നാല്‍, ഇതിന്റെ കൂടെ പിണംപുളിയും. പുളിച്ച കഞ്ഞിവെള്ളമാണ് അമ്ലസാരം. അയ…
ഭാഷാജാലം 23- അമ്മായിപ്പഞ്ചതന്ത്രം കൊണ്ട് അമ്മാനമാടുന്നവര്‍
അമ്മാനം, അമ്മാനയാടുക, അമ്മാനമാടുക എന്നിങ്ങനെയുള്ള പദപ്രയോഗങ്ങള്‍ മലയാളത്തില്‍ സാധാരണമാണ്. രാമചരിതത്തില്‍ ' മാമലൈയുമൊക്കെടുത്തുടനമ്മാനയാടി വന്നു' എന്നു ചീരാമകവി എഴുതുന്നു. അമ്മാന എന്നത് ഒരു കുരുവാണ്. അമ്മാനയാടുന്നതിന് ഉപയോഗിക്കുന്ന ഉരുണ്ട കുരു. ഉരുണ്ട വസ്തുക്കളെ ഒന്നിനുമേല്‍ മറ്റൊന്നായി മുകളിലേക്കെറിഞ്ഞ് താഴെവീഴുമ്പോള്‍ പിടിച്ച് വീണ്ടും…
ഭാഷാജാലം 22- ഇല്ലത്തുനിന്നിറങ്ങുകയും ചെയ്തു അമ്മാത്തെത്തിയതുമില്ല
അംബുജം എന്നാല്‍ താമരയാണെന്ന് എല്ലാവര്‍ക്കുമറിയാം. അംബുജം എന്നത് കവികള്‍ക്ക് വളരെയിഷ്ടപ്പെട്ട ഒരു പദമാണ്. പ്രാചീനകവികളില്‍ ആ പദം ഉപയോഗിക്കാത്തവരായി അധികംപേരില്ല. വേതാള കഥയില്‍, 'കുളിക്കമൂലം പരിഗളിച്ച മഷികൊണ്ടു ജ്വലിച്ചംബുജങ്ങളെപ്പഴിക്കും നയനങ്ങള്‍' എന്നു കാണാം. അംബുജത്തിന് വേറെയും അര്‍ഥങ്ങള്‍ നോക്കുക: നീര്‍ക്കടമ്പ്, ആറ്റുവഞ്ഞി,…