Archives for March, 2023 - Page 2

പാശ്ചാത്യസാഹിത്യ നിരൂപണം- ബെനഡെറ്റോ ക്രോച്ചേയുടെ സൗന്ദര്യശാസ്ത്ര സിദ്ധാന്തങ്ങള്‍

ആധുനിക വിമര്‍ശനത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ ഇറ്റാലിയന്‍ കലാചിന്തകനാണ് ക്രോച്ചെ. ആശയവാദിയായ അദ്ദേഹം സാഹിത്യവിമര്‍ശകന്‍ മാത്രമല്ല. പത്തൊന്‍പതാം നൂറ്റാണ്ടിലെ വിമര്‍ശനത്തില്‍ ശക്തിപ്രാപിച്ചിരുന്ന പല സമീപനങ്ങളുടെയും നേരെയുള്ള ബുദ്ധിപരമായ പ്രതിഷേധമായിരുന്നു ക്രോച്ചേയുടെ 'ഈസ്തെറ്റിക്സ് ആസ് എ സയന്‍സ് ആന്റ് എക്സ്പ്രഷന്‍ ആന്റ്…
Continue Reading

പാശ്ചാത്യസാഹിത്യ നിരൂപണം- ഐ.എ.റിച്ചാര്‍ഡ്‌സ്

ആധുനിക സാഹിത്യവിമര്‍ശനത്തിലെ ഏറ്റവും ശക്തനായ സാഹിത്യ ചിന്തകനാണ് ഐ.എ.റിച്ചാര്‍ഡ്‌സ്. ശാസ്ത്രത്തിന്റെ ആരാധകനായി നിന്നുകൊണ്ട് കവിതയ്ക്ക് ഒരു പുതിയ മൂല്യകല്പന നല്‍കി എന്നതാണ് റിച്ചാര്‍ഡ്‌സിന്റെ ഏറ്റവും വലിയ നേട്ടം. 'സാഹിത്യവിമര്‍ശന തത്വങ്ങള്‍', 'ശാസ്ത്രവും കവിതയും' എന്നീ ഗ്രന്ഥങ്ങളില്‍ കൂടിയാണ് പ്രധാനമായും ആധുനിക മന:ശാസ്ത്രത്തിന്റെ…
Continue Reading

പാശ്ചാത്യസാഹിത്യ നിരൂപണം- ഫിലിപ്പ് സിഡ്‌നി

ഇംഗ്ലീഷ് നിരൂപണത്തെ ഗൗരവമുള്ള ഒരു പ്രസ്ഥാനമായി ഉയര്‍ത്തുകയും അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ സമര്‍ഥമാക്കുകയും ചെയ്തത് സര്‍ ഫിലിപ്പ് സിഡ്‌നിയാണ്. അദ്ദേഹത്തിന്റെ 'അപ്പോളജി ഫോര്‍ 'പൊയട്രി' ആണ് ഇംഗ്ലീഷ് വിമര്‍ശനത്തിന് നാന്ദി കുറിച്ചതെന്നു പറയാം. 1579 -ല്‍ സ്റ്റീഫന്‍ ഗോസണ്‍ എഴുതിയ 'സ്‌കൂള്‍…
Continue Reading

പാശ്ചാത്യസാഹിത്യ നിരൂപണം– ലിയോ ടോള്‍സ്റ്റോയി

'യുദ്ധവും സമാധാനവും' എന്ന കൃതി എഴുതി 30 വര്‍ഷത്തിനുശേഷമാണ് 'എന്താണ് കല, എന്ന നിരൂപണഗ്രന്ഥം ടോള്‍സ്റ്റോയി പ്രസിദ്ധീകരിച്ചത്. അന്നുവരെ നിലനിന്ന കലാസങ്കല്പം ടോള്‍സ്റ്റോയിയെ തൃപ്തിപ്പെടുത്തിയില്ല. അതുകൊണ്ട് കലാചിന്തയുടെ മണ്ഡലത്തില്‍ ഒരു ബോധനവീകരണം ആവശ്യമാണെന്ന് ടോള്‍സ്റ്റോയിക്ക് തോന്നി. ഈ ചിന്തയില്‍നിന്നാണ് 'എന്താണ് കല'…
Continue Reading

പാശ്ചാത്യസാഹിത്യ നിരൂപണം- ഭാവഗീതം

ഗ്രീക്കുകാര്‍ അവരുടെ ഗാനങ്ങളെ ലിറിക്ക് എന്നും കോറിക് എന്നും രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഗാഥാവിന്റെ വികാരങ്ങളെ ആവിഷ്‌കരിക്കുന്നത് ലിറിക്‌സ്. സാമൂഹ്യവികാരങ്ങള്‍ പ്രകാശിപ്പിക്കുന്ന വൃന്ദഗാനം കോറിക്. ലയര്‍ എന്ന ഒരിനം വീണമീട്ടിക്കൊണ്ട് ഒപ്പം ഒറ്റയ്ക്കുപാടാനായി രചിക്കപ്പെട്ടവയാണ് ലിറിക്കുകള്‍. നമ്മുടെ ഭാഷയില്‍ ലിറിക്കിനെ ഭാവഗീതം,…
Continue Reading

പാശ്ചാത്യസാഹിത്യ നിരൂപണം- അപനിര്‍മ്മാണം

നവീന പാശ്ചാത്യവിമര്‍ശനം ഇന്ന് മാറ്റത്തിന്റെ വേദിയാണ്. വായനക്കാരെ അമ്പരപ്പിക്കുംവിധം പുതിയ നിരൂപണ രീതികള്‍ ആവിര്‍ഭവിക്കുന്നു. ചില തത്വങ്ങള്‍ സാഹിത്യരംഗത്ത് ഏറെ ചലനങ്ങള്‍ സൃഷ്ടിക്കുന്നു. മറ്റു ചിലവ ചലനങ്ങ ളൊന്നുമില്ലാതെ വിസ്മൃതികളുടെ ശവക്കല്ലറകളില്‍ മറയുന്നു. കവിതയില്‍നിന്ന് കവിതയിലേക്ക് എന്ന ടി.എസ്.എലിയറ്റിന്റെ പ്രഖ്യാപനം നവീന…
Continue Reading

പാശ്ചാത്യസാഹിത്യ നിരൂപണം- പരിസ്ഥിതി സാഹിത്യവിമര്‍ശനം

എല്ലാ പരിഷ്‌കാരങ്ങളുടെ ഉള്ളിലും ഒരു പ്രകൃതി വീക്ഷണമുണ്ട്. പ്രകൃതിയെ വരുതിയില്‍ നിര്‍ത്തുകയും തൊഴുത്തില്‍ കെട്ടിയ പശുവിനെപ്പോലെ അതിനെ മതിയാവോളം എടുക്കുകയും ചെയ്യുക എന്നതാണ് പാശ്ചാത്യലോകത്ത് ഉദയം ചെയ്തതും ഇന്ന് ലോകം മുഴുവന്‍ പരന്നുകഴിഞ്ഞിട്ടുള്ളതുമായ ആധുനിക പരിഷ്‌ക്കാരത്തിന്റെ പ്രകൃതിവീക്ഷണം. പുരുഷ പ്രതാപത്തിനും പ്രകൃതി…
Continue Reading

പാശ്ചാത്യസാഹിത്യ നിരൂപണം– ഘടനാവാദം (സ്ട്രക്ചറലിസം)

ഇരുപതാം നൂറ്റാണ്ടില്‍ ഉരുത്തിരിഞ്ഞുവന്ന സാഹിത്യചിന്താ പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് സ്ട്രക്ചറലിസം (ഘടനാവാദം). സാഹിത്യത്തിന്റെ സ്വരൂപം, അടിസ്ഥാനസ്വഭാവം എന്നിവയെപ്പറ്റി വളരെക്കാലമായി പ്രചാരത്തിലിരുന്ന ധാരണകളെ ഘടനാവാദം നിരാകരിക്കുന്നു. കൃതികളില്‍നിന്നും നിയതമായ ഒരു അര്‍ഥോല്പാദനം സാധ്യമാണെന്നു, ചരിത്രവും ശാസ്ത്രവും പോലെ വസ്തുതകള്‍ മറ്റൊരുതരത്തില്‍ പ്രതിപാദിക്കുകയാണ് സാഹിത്യവും ചെയ്യുന്നതെന്നും,…
Continue Reading

ഭാഷാജാലം 33-അവരവര്‍ ചെയ്യുന്നത് അവലക്ഷണമാകരുത്‌

''അവനംചെയ്തിരുന്നതിക്കാലമാരാജ്യത്തെ അവനീപതി മഹാസുകൃതി ബിംബിസാരന്‍'' എന്ന് മഹാകവി കുമാരനാശാന്‍ ബുദ്ധചരിതം എന്ന പദ്യകൃതിയില്‍ പാടുതന്നില്‍ അവനം എന്ന വാക്കിന്റെ അര്‍ഥം എന്താണ്? പാലനം, രക്ഷണം, രക്ഷ എന്നൊക്കെത്തന്നെ. അവനമ്രം കുനിഞ്ഞത്, നമിച്ചത് എന്നൊക്കെയാണ് അര്‍ഥം. അവനി ഭൂമിയാണെന്നറിയാമല്ലോ. അവനിജ ഭൂമിപുത്രി, സീത.…
Continue Reading

ഭാഷാജാലം 32- അവനും അവനവനും അവതാ പറയുമ്പോള്‍

ചിലയാളുകള്‍ ചെയ്തുപോയ തെറ്റിന് 'അവതാ' പറയാറുണ്ടല്ലോ. അവിധാ എന്ന സംസ്‌കൃത ശബ്ദത്തില്‍നിന്നാണ് ഭാഷയില്‍ അതെത്തിയത്. അനുനയ വാക്ക്, ദയതോന്നുമാറുള്ള ക്ഷമാപണം എന്നൊക്കെയാണ് അവതയുടെ അര്‍ഥം. പെരുമാളുടെ തിരുമുമ്പില്‍ വന്നു അവത പറഞ്ഞ് അടി വണങ്ങി വാങ്ങി' എന്ന് 'ഭൂതരായര്‍' എന്ന നോവലില്‍…
Continue Reading