Archives for February, 2025
ബോബന്‍ തോമസ് ഡോ.
ജനനം കോട്ടയത്ത്. മെഡിക്കല്‍ ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി വിഭാഗങ്ങളില്‍ കോട്ടയം കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം ജി.ജി. ഹോസ്പിറ്റല്‍, ചങ്ങനാശേരി സെന്റ് തോമസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിക്കുന്നു. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് (AIMS) കൊച്ചി, ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റല്‍…
ജോണ്‍ പൗവത്തില്‍ ഡോ.
ജനനം കോട്ടയം ജില്ലയിലെ കുറുമ്പനാടത്തു പ്രസിദ്ധമായ പൗവത്തില്‍ കുടുംബത്തില്‍ 1935 ഏപ്രില്‍ 10ന്. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സയന്‍സില്‍ ബി.എസ്സി ബിരുദവും, ബാംഗ്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസും നേടിയശേഷം ഇംഗ്ലണ്ടില്‍ എന്‍.എച്ച്.എസ് ആശുപത്രികളില്‍ ഏതാനും വര്‍ഷം സേവനം ചെയ്തു. അവിടെനിന്ന്…
രാജേഷ് കെ. എരുമേലി
ജനനം കോട്ടയം ജില്ലയിലെ എരുമേലിയില്‍. മലയാള സാഹിത്യത്തിലും ഗാന്ധിയന്‍ ചിന്തയിലും വികസന പഠനത്തിലും ബിരുദാനന്തര ബിരുദം. ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം, ഇന്‍ഫര്‍മേഷന്‍ ആന്റ്‌റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, മാധ്യമം, ജനയുഗം, ആരോഗ്യപ്പച്ച, നവമലയാളി, ലെഫ്റ്റ്വേഡ്,…
പണിക്കര്‍ ജി.എന്‍ (ജി.എന്‍.പണിക്കര്‍)
ജനനം തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ കിടാരക്കുഴിക്ക് അടുത്തുള്ള മണലിയില്‍ 1937ല്‍. വിദ്യാഭ്യാസം: എം.എ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും. ഔദ്യോഗികജീവിതം: 1958-64-പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, അസി.കള്‍ച്ചറല്‍ ഓഫീസര്‍. 1965-ലേബര്‍ വകുപ്പില്‍ പബ്ലിസിറ്റി ഓഫീസര്‍. 1965-67-കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ജില്ലാ…
മാഹിയന്‍ (കെ.കെ.ഹരിദാസ്)
ജനനം ഐ.കെ. നാണുവൈദ്യരുടെയും, ടി.കെ. മൈഥിലിയുടെയും പുത്രനായി മയ്യഴിയിലെ കുന്നത്തെടുത്തില്‍ 1948 ജനുവരി 16ന്. ജെ.എന്‍.എച്ച്.എസ്സില്‍ വിദ്യാഭ്യാസം. എസ്.എല്‍.സി, പ്രീഡിഗ്രിക്കു ശേഷം പോണ്ടിച്ചേരി മോത്തിലാല്‍ നെഹ്റു ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ ഇന്‍സ്ട്രക്റ്ററായി ജോലി. 2008 ജനുവരിയില്‍ വിരമിച്ചു. മാഹിയന്‍ എന്ന തൂലികാനാമത്തില്‍ 2000…
പ്രീമൂസ് പെരിഞ്ചേരി ഡോ.
ജനനം കൊച്ചി പനങ്ങാട് 1949 ജൂണ്‍ 9-ന്. പിതാവ് പെരിഞ്ചേരി പാപ്പു, മാതാവ് അന്നമ്മ. സബ് എഡിറ്റര്‍, ജില്ലാ കോടതിയില്‍ ക്ലാര്‍ക്ക്, കോളേജ് അധ്യാപകന്‍, മലയാളം വകുപ്പ് അധ്യക്ഷന്‍, പത്രാധിപസമിതിയംഗം, വിവിധ സെമിനാരികളില്‍ ഭാഷാധ്യാപകന്‍ തുടങ്ങി വ്യത്യസ്തമേഖലകളില്‍ വ്യക്തിമുദ്ര പതിച്ചു. ആലുവ…
രമേഷ് ശ്രീലകം
ജനനം തിരുവനന്തപുരം ജില്ലയില്‍ 1971 ജൂണ്‍ 18-ന്. പിതാവ്: രാമചന്ദ്രന്‍, മാതാവ്: കമലം. ഗണിതശാസ്ത്രത്തില്‍ ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ഡിപ്ലോമയും നേടി. ഗുരുപാദുകം എന്ന നോവലിലൂടെ സഹിത്യരംഗത്ത് ആദ്യം ചുവടുവച്ചു. 2019-ല്‍ കലാകൗമുദി ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരത്തിന് അര്‍ഹനായി. ചരിത്രം, ജ്യോതിഷം,…
ചന്ദ്രന്‍ മുട്ടത്ത്
ജനനം കാസര്‍ഗോഡ് ജില്ലയില്‍ പിലിക്കോട് വയലില്‍. പരേതനായ കൊക്കോട്ട് കറുത്തകുഞ്ഞി, മുട്ടത്ത് മാധവി എന്നി വരുടെ മകന്‍. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. ഗുവാഹട്ടി യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എഡ്. മലയാള മനോരമ, കേരളകൗമുദി, ലേറ്റസ്റ്റ് എന്നീ…
പൊന്നറ സരസ്വതി പ്രൊഫ.
ജനനം കൊട്ടാരക്കര താലൂക്കിലെ കൈതക്കോട് ഗ്രാമത്തില്‍. അച്ഛന്‍: പൊന്നറ പ്ലാപ്പള്ളില്‍ എന്‍.രാമക്കുറുപ്പ്. അമ്മ: കെ.കുഞ്ഞുകൊച്ചമ്മ. വിദ്യാഭ്യാസം: കൈതക്കോട് ഗവ: പ്രൈമറി സ്‌കൂള്‍, കുണ്ടറ എം.ജി.ഡി. ഹൈസ്‌കൂള്‍, കൊല്ലം ശ്രീനാരായണ കോളേജ്, ബി.എ, എം.എ. പരീക്ഷകളില്‍ റാങ്ക് നേടി. 1993-ല്‍ കേരള സര്‍വകലാശാലയില്‍…
പേരൂര്‍ എസ്. പ്രഭാകരന്‍
ജനനം പേരൂര്‍ പുഷ്പമംലത്ത് കെ.കെ. ശങ്കുവൈദ്യന്റെയും വെളിയത്ത് വെട്ടശ്ശേരില്‍ കുഞ്ഞുകുഞ്ഞിന്റെയും മകനായി 1103 ധനു ഒന്നിന്. കൊല്ലം ശ്രീനാരായണ കോളേജില്‍ നിന്നും 1954-ല്‍ ബി.എ.പാസ്സായി. താന്‍ വിദ്യാര്‍ത്ഥിയായിരുന്ന കൊറ്റങ്കര എസ്.സി.ഡി മിഡില്‍ സ്‌കൂളിലും കരിക്കോട് ശിവറാം എന്‍.എസ്.എസ്. എച്ച്.എസ്സിലും അധ്യാപകനായിരുന്നു. വേങ്ങശ്ശേരി…