ബോബന്‍ തോമസ് ഡോ.
ജനനം കോട്ടയത്ത്. മെഡിക്കല്‍ ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി വിഭാഗങ്ങളില്‍ കോട്ടയം കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം ജി.ജി. ഹോസ്പിറ്റല്‍, ചങ്ങനാശേരി സെന്റ് തോമസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിക്കുന്നു.
അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് (AIMS) കൊച്ചി, ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ മുംബൈ (TMH) എന്നിവിടങ്ങളില്‍ നിന്ന് ഓങ്കോളജി പരിശീലനം പൂര്‍ത്തിയാക്കിയ ഡോ.ബോബന്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ലണ്ടന്‍, സിംബയോസിസ് യൂണിവേഴ്സിറ്റി, പൂനെ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍നിന്നുള്ള ക്ലിനിക്കല്‍ ഗവേഷണ പരിശീലനവും നേടിയിട്ടുണ്ട്. യൂറോപ്യന്‍ സൊസൈറ്റി ഓഫ് മെഡിക്കല്‍ ഓങ്കോളജി [ESMO] സര്‍ട്ടിഫിക്കറ്റുള്ള മെഡിക്കല്‍ ഓങ്കോളജിസ്റ്റാണ്.
ഡോ.ബോബന്‍ തോമസിന്റെ ശാസ്ത്രീയലേഖനങ്ങള്‍ നിരവധി അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദക്ഷിണ കേരളത്തില്‍ സ്വകാര്യമേഖലയിലെ ആദ്യത്തെ മെഡിക്കല്‍ & പീഡിയാട്രിക് ഓങ്കോളജി വിഭാഗങ്ങള്‍, സ്റ്റെംസെല്‍ തെറാപ്പി എന്നിവ സ്ഥാപിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ക്ലിനിക്കല്‍ ജോലികള്‍ കൂടാതെ നിരവധി കമ്യൂണിറ്റി ഓങ്കോളജി സംരംഭങ്ങളിലും അദ്ദേഹം സജീവമാണ്. ട്രിവാന്‍ഡ്രം ഓങ്കോളജി ക്ലബ് (TOC), അസോസിയേഷന്‍ ഓഫ് മെ ഡിക്കല്‍ ആന്‍ഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഓഫ് കേരള (AMPOK) എന്നിവയുടെ സ്ഥാപകനും നിലവിലെ സെക്രട്ടറിയുമാണ് ഡോ. ബോബന്‍ തോമസ്. ഭാര്യ:വിനയ ബോബന്‍. മക്കള്‍: ഇമ്മാനുവേല്‍, മിഖേല്‍, ഹേസല്‍. വിലാസം: ഒറ്റക്കാട്ടില്‍ ഹൗസ്, കെ.സി.എം. ബില്‍ഡിങ്‌സ്, എസ്.എച്ച്. മൗണ്ട് പി.ഒ., കോട്ടയം – 686 006
കൃതി
അര്‍ബുദം അറിഞ്ഞതിനുമപ്പുറം
പാഠം, അറിവ്, അനുഭവം
(ആരോഗ്യ ശാസ്ത്രം)
Leave a Reply