Archives for February, 2025 - Page 3
ശിവദാസ് പി.കെ.
ജനനം 1960 മാര്‍ച്ച് 16-ന് കോഴിക്കോട്ട്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ്, ബറോഡ എം.എസ്. യൂണിവേഴ്സിറ്റി, ബോംബെ ശ്രേയാംസ് പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷന്‍സ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ബോംബെ ഫ്രീപ്രസ് ജേണല്‍, ബാംഗ്ലൂര്‍ ടൈംസ് ഒഫ് ഡെക്കാന്‍, മദ്രാസ് ന്യൂസ്…
നമ്പൂതിരി ഡോ. എന്‍.എം
ജനനം 1943 ഏപ്രില്‍മാസം 17ന് . ചങ്ങനാശ്ശേരി എസ്.ബി. കോളജില്‍നിന്ന് ഊര്‍ജതന്ത്രത്തില്‍ ബിരുദവും മലയാളം എം.എ.യും. കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന് ടോപ്പോണമിയില്‍ ഡോക്ടറേറ്റ്. കോഴിക്കോട് സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളില്‍ മലയാളം അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. പട്ടാമ്പി ശ്രീനീലകണ്ഠ ഗവണ്മെന്റ് സംസ്‌കൃതകോളജില്‍നിന്ന് വകുപ്പ് മേധാവിയായി…
വേലായുധന്‍ പണിക്കശ്ശേരി
ജനനം 1934-ല്‍. ആര്‍ക്കിയോളജി സ്റ്റേറ്റ് അഡൈ്വസറി ബോര്‍ഡില്‍ അംഗം, ആര്‍ക്കൈവ്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ റീജിയണല്‍ റിക്കോര്‍ഡ്സ് സര്‍വേ കമ്മിറ്റി അംഗം, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡന്റ്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ താളിയോല എന്ന മാസിക നടത്തിവരുന്നു.…
ശ്യാമള പി.
ജനനം കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് ചാലിക്കരയില്‍. പാലയാട്ട് കുഞ്ഞിക്കണാരന്‍ മാസ്റ്ററുടെയും ദേവകി ടീച്ചറുടെയും മകള്‍. വെള്ളിയൂര്‍, ബാലുശ്ശേരി, പേരാമ്പ്ര എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും കലിക്കറ്റ്, കേരള, തിരുപ്പതി എസ്.വി എന്നീ സര്‍വകലാശാലകളില്‍ ഉപരിപഠനവും. പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയായും പ്രധാനാധ്യാപികയായും…
വിനോദ്കുമാര്‍ ആര്‍.
ജനനം 1972-ല്‍ കൊല്ലം ജില്ലയിലെ പുന്തലത്താഴം എന്ന ഗ്രാമത്തില്‍. കൊല്ലത്തും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. തിരുവനന്തപുരത്ത് ഒരു ടിംബര്‍ ഡിപ്പോയില്‍ ജോലി നോക്കുന്നു. പരിസ്ഥിതി വിഷയമായി നിരവധി കൃതികളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊല്ലം സുജാതാ സ്മാരക ട്രസ്റ്റിന്റെ പ്രത്യേക പുരസ്‌കാരം ലഭിച്ചു.…
ജയകുമാരി ഡോ.ടി.ആര്‍.
ജനനം തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനടുത്തുള്ള കൊടുവഴനൂരില്‍. കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.എസ്‌സി., എം.ഫില്‍., പിഎച്ച്.ഡി. പത്തനംതിട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പാരോ നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫോറത്തിന്റെ പ്രഥമ പരിസ്ഥിതി സാഹിത്യ പുരസ്‌കാരം 2016-ല്‍ ലഭിച്ചു. തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജിലെ ബോട്ടണി വിഭാഗം…
ഇന്ദുചൂഡന്‍
ജനനം പാലക്കാട് ജില്ലയിലെ കാവശ്ശേരിയില്‍ 1923 ഏപ്രില്‍ 15-ന്. കെ.കെ. നീലകണ്ഠന്‍ എന്നതാണ് യഥാര്‍ഥ പേര്. പാലക്കാട് വിക്ടോറിയ കോളേജ്, ചിറ്റൂര്‍ ഗവ. കോളേജ്, തിരുവനന്തപുരം വിമന്‍സ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് വിഭാഗം തലവനായി. തലശ്ശേരി ബ്രണ്ണന്‍…
സേതുരാമന്‍ കെ.
ജനനം മൂന്നാറില്‍ പെരിയവരൈ എസ്റ്റേറ്റിലെ സോലൈമലൈ ഡിവിഷനില്‍ 1973-ല്‍. അച്ഛന്‍: കറുപ്പയ്യ, അമ്മ: സുബ്ബമ്മാള്‍. 2004 ബാച്ച് ഐ.പി.എസ്. ഒരു വര്‍ഷക്കാലം മൂന്നാറിലെ ചെറുപുഷ്പം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസം. തുടര്‍ന്ന് തമിഴ്നാട്ടിലെ അമരാവതി നഗറിലെ സൈനിക സ്‌കൂളില്‍ ചേര്‍ന്നു. പിന്നീട്…
കേരളത്തിലെ പക്ഷികൾ (പക്ഷിനിരീക്ഷണം)
ഒന്നാംപതിപ്പിൻ്റെ മുഖവുര ഇന്ദുചൂഡന്‍ കുട്ടിക്കാലം മുതല്ക്ക് സകലജാതി ജീവികളേയും നോക്കിനടക്കുവാന്‍ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് കാലക്രമേണ പക്ഷികളോടു പ്രത്യേകിച്ചൊരു സ്‌നേഹമുണ്ടായിത്തീര്‍ന്നു. ഇതിനു മുഖ്യകാരണം ഞാന്‍ താഴ്ന്ന ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ത്തന്നെ പക്ഷികളെപ്പറ്റിയുള്ള പുസ്തകങ്ങളാണ് എളുപ്പം കണ്ടെത്തിയിരുന്നതെന്നതാണ്. എങ്കിലും, നമ്മുടെ ഭാഷയില്‍ പക്ഷികളെ വിവരിക്കുന്ന ഒരു…
മലയാളത്തിന്റെ ഭാവി
(പഠനം) കെ.സേതുരാമന്‍ ഐ.പി.എസ് കെ. സേതുരാമൻ ആശയവിനിമയത്തിന് പുതിയ സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തിക്കൊണ്ട്, മലയാളത്തിനെങ്ങനെ ശോഭനമായൊരു ഭാവി ഉറപ്പിക്കാനാവും എന്ന് വളരെ യുക്തിഭദ്രമായ ആശയങ്ങള വതരിപ്പിക്കുന്ന ഈ ഗ്രന്ഥം ഇന്ന് വളരെ പ്രസക്തമാണ്. നിർണായകപ്രാധാന്യമുള്ളതാണ്. ഒ.എൻ.വി. കുറുപ്പ്: ഇന്ത്യയിലെയും, ഇന്ത്യയെപ്പോലെ ഭരണത്തിനും വിദ്യാഭ്യാസത്തിനും…