സേതുരാമന് കെ.
ജനനം മൂന്നാറില്‍ പെരിയവരൈ എസ്റ്റേറ്റിലെ സോലൈമലൈ ഡിവിഷനില്‍ 1973-ല്‍. അച്ഛന്‍: കറുപ്പയ്യ, അമ്മ: സുബ്ബമ്മാള്‍. 2004 ബാച്ച് ഐ.പി.എസ്. ഒരു വര്‍ഷക്കാലം മൂന്നാറിലെ ചെറുപുഷ്പം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസം. തുടര്‍ന്ന് തമിഴ്നാട്ടിലെ അമരാവതി നഗറിലെ സൈനിക സ്‌കൂളില്‍ ചേര്‍ന്നു. പിന്നീട് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജില്‍നിന്നും സാമ്പത്തികശാസ്ത്രത്തില്‍ ബി.എയും എം.എയും. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസില്‍ നിന്ന് ഡെവലപ്മെന്റ് എക്കണോമിക്സില്‍ എം.ഫില്‍. ‘വികേന്ദ്രീകൃത ആസൂത്രണത്തില്‍ ആദിവാസി ജനതയുടെ പങ്കാളിത്തം’ എന്നതായിരുന്നു തീസിസ്.
അഖിലേന്ത്യാ സര്‍വീസില്‍ പ്രവേശനം നേടിയശേഷം, മുസോറിയിലെ അഖിലേന്ത്യാ സര്‍വീസിലെ പ്രൊബേഷണര്‍ മാരുടെ സംയോജിത ഫൗണ്ടേഷന്‍ കോഴ്സില്‍ ‘സൊസൈറ്റി ഫോര്‍ കണ്ടമ്പററി അഫയേഴ്‌സ്’ എന്ന ക്ലബ്ബില്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഹൈദരബാദിലെ നാഷണല്‍ പൊലീസ് അക്കാദമിയില്‍ 2006-ല്‍ ദേശീയോദ്ഗ്രഥനത്തെപ്പറ്റിയുള്ള മികച്ച ഉപന്യാസത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ട്രോഫി നേടി.
കൊച്ചിയില്‍ അസി. കമ്മിഷണറായും, തിരുവനന്തപുരത്ത് ടെലികമ്മ്യൂണിക്കേഷന്‍ എസ്.പി.യായും കണ്ണൂരില്‍ കെ.എ.പി. കമാന്‍ഡന്റായും, എസ്.പി.യായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശൂര്‍ നെടുപുഴ സ്വദേശിനിയായ ശിശുരോഗ വിദഗ്ധ ഡോക്ടര്‍ ഷീനയാണ് ഭാര്യ. 2010-ല്‍ ജനിച്ച സിദ്ധാര്‍ഥ് ഏക മകനാണ്. email: sethuramanips@gmail.com, website: graamam.net
കൃതി
മലയാളത്തിന്റെ ഭാവി
(പഠനം)
Leave a Reply