കേശിനി കൃഷ്ണന്‍ പാറശാല

ആര്‍. കാര്‍ത്തികേശിനി അമ്മ എന്നാണ് ശരിയായ പേര്. 1947 ല്‍ കന്യാകുമാരി ജില്ലയിലെ പള്ളിയാടി അദ്ധ്യാപികയായി. മുപ്പത്തിമൂന്ന് വര്‍ഷത്തെ സേവനത്തിനു ശേഷം ഹെഡ്മിസ്ട്രസ്സ് ആയിരിക്കെ ജോലിയില്‍ നിന്ന് പിരിഞ്ഞു. വിദ്യാര്‍ത്ഥിനി ആയിരിക്കെ തന്നെ കവിതാ രചനയിലും കഥാ രചനയിലും സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. അദ്ധ്യാപക കലാസാഹിത്യ സമിതി വര്‍ഷം തോറും നടത്താറുള്ള മത്സരങ്ങളിലും നിരവധി സമ്മാനങ്ങള്‍ നേടി. ആകാശവാണിയിലും ആനുകാലികങ്ങളിലും കൂടെയാണ് പുതിയ കഥകളും കവിതകളും അവതരിപ്പിക്കുന്നത്. മലായള സാഹിത്യത്തിലും കഥാ പ്രസംഗത്തിലും കാര്‍ത്തികേശിനി അമ്മയ്ക്ക് ബിരുദം ഉണ്ട്. യവനിക പബ്ലിക്കേഷന്‍സ് എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. പതിനാലോളം കൃതികള്‍ കേശിനി കൃഷ്ണന്റേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്.

കൃതികള്‍

ഒരു വിലാപം
ഒരു ദലിത് ഗ്രാമത്തിന്റെ കഥ
മുന്തിരിപ്പഴങ്ങള്‍
പ്രണയസല്ലാപം
ആറ്റുകാല്‍ ദേവീ ചരിതം
അപ്പുപ്പന്‍ താടി
വേനല്‍പ്പറവകള്‍
മഞ്ചാടിമുത്ത്
ചെമ്പനും തുമ്പനും
സമ്മാനം
ഭാഗ്യജാതകം
കിങ്ങിണിപ്പൂവുകള്‍
പങ്കിയമ്മുമ്മയും പമ്മനും
കുട്ടികളേ നിങ്ങള്‍ക്കായി ഇതാ കഥാപ്രസംഗങ്ങള്‍
ഒരു ദലിത് ഗ്രാമത്തിന്റെ കഥ
ദുര്യോഗം

അവാര്‍ഡ്

എ. കെ. എസ്. എസിന്റെ അദ്ധ്യാപക പ്രതിഭാ സംസ്ഥാന അവാര്‍ഡ്
വര്‍ക്കല ശിവഗിരി മഠത്തിന്റെ കാവ്യശ്രേഷ്ഠം അവാര്‍ഡ്
കേന്ദ്ര ദലിത് സാഹിത്യ അക്കാദമി ഏര്‍പ്പെടുത്തിയ ഡോ. ബി. ആര്‍. അംബേദ്കര്‍ അവാര്‍ഡ്