കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍, ഉപന്യാസകാരന്‍
ജനനം: 1915
വിലാസം: തൃശൂര്‍ ആമ്പല്ലൂര്‍ പെരുന്തടി
കുട്ടിക്കാലത്തേ വേദേതിഹാസങ്ങള്‍ പഠിച്ചെങ്കിലും എഴാം ക്ലാസിനപ്പുറത്ത് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചില്ല. സ്വന്തം നിലയ്ക്ക് ഹിന്ദി പഠിച്ച് ഹ്രസ്വകാലം അധ്യാപകനായി. തൃശൂരിലെ മലയാളം എക്‌സ്പ്രസ് ദിനപ്പത്രത്തില്‍ 1960 മുതല്‍ 1973 വരെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു. ദേശീയ പ്രസ്ഥാനത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിച്ചിട്ടുണ്ട്.
ജയകേരളം, ചിത്രഭാനു, ഉണ്ണിനമ്പൂരി, ഡെമോക്രാറ്റ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ധാരാളം എഴുതി.

കൃതികള്‍

ഓട്ടൂര്‍ കുഞ്ഞന്‍ നമ്പൂതിരിപ്പാട് (ജീവചരിത്രം)
നാലുകെട്ടില്‍നിന്ന് നാട്ടിലേക്ക്
നടുവം കവികള്‍ (ജീവചരിത്രവും പഠനവും)