ദുര്‍ഗാദത്തന്‍ ഭട്ടതിരിപ്പാട്
കവി
ജനനം: 1920
മരണം: 1990
വിലാസം: വെങ്കിടങ്ങ് നെടിയപറമ്പത്തു മന
ഔപചാരിക വിദ്യാഭ്യാസമോ ജോലിയോ ഇല്ലാതിരുന്ന ദുര്‍ഗാദത്തന്‍ കൂടുതല്‍ സമയവും കവിതയെഴുത്തിലാണ് ശ്രദ്ധിച്ചത്. ധാരാളം എഴുതിക്കൂട്ടിയെങ്കിലും ഒട്ടുമുക്കാലും പ്രസിദ്ധീകരിച്ചില്ല. പിന്നീട് സ്വയംപഠനം വഴി ഹിന്ദി ഹൃദിസ്ഥമാക്കി. മുല്ലശേരി ഹൈസ്കൂളില്‍ എട്ടുവര്‍ഷം അധ്യാപകനായി. മാതൃഭൂമി വാരികയില്‍ എന്‍.വി.കൃഷ്ണവാരിയര്‍ മുന്‍കൈയെടുത്താണ് കുറെ കവിതകള്‍ പ്രസിദ്ധീകരിച്ചത്. കവനകൗതുകം മാസികയിലും ചിലതെല്ലാം അടിച്ചുവന്നു. അദ്ദേഹത്തിന്റെ ഷഷ്ടിപൂര്ത്തിക്കാണ് ആദ്യ കൃതി വെളിച്ചം കണ്ടത്.
കൃതികള്‍
നിലാത്തിരികള്‍
ദുര്ഗാദത്തന്റെ കവിതള്‍