പരിഭാഷകന്‍, പത്രപ്രവര്‍ത്തകന്‍

ജനനം: 1923
മരണം: 1994
വിലാസം: ഷൊര്‍ണൂരിനടുത്ത് ചളവറയിലെ ഇട്ട്യാംപറമ്പത്ത് മന
പ്രമുഖ സമുദായ പ്രവര്‍ത്തകനും നവോത്ഥാന നായകരിലൊരാളുമായ ഐ.സി.പി നമ്പൂതിരിയുടെ ഇളയ സഹോദരനാണ്. ഐ.എസ് എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടത്. ഇവരുടെ സഹോദരിമാരെയാണ് പ്രമുഖരായ എം.ആര്‍.ബി, വി.ടി, കല്ലാട്ട് കൃഷ്ണന്‍ എന്നിവര്‍ വിവാഹം ചെയ്തത്. സോവിയറ്റ് നാട് എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്നു ദീര്‍ഘകാലം. നേരത്തെ ‘മംഗളോദയം’, റിപ്പബ്ലിക്, നവജീവന്‍, ദേശാഭിമാനി എന്നിവയില്‍ പ്രവര്‍ത്തിച്ചു. ആര്യയാണ് ഭാര്യ.
മദ്രാസിലാണ് ഐ.എസ് ദീര്‍ഘകാലം ജീവിച്ചത്. കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനിയിലും പ്രാവീണ്യമുണ്ടായിരുന്നു. കാള്‍ മാര്‍ക്‌സിന്റെ മൂലധനത്തിന്റെ പല ഭാഗങ്ങളും പരിഭാഷപ്പെടുത്തി.

കൃതികള്‍

ബഹിരാകാശത്തുനിന്നുള്ള ഒരു സന്ദര്‍ശകന്‍
വിപ്ലവ വായാടിത്തം (പരിഭാഷ)
ഡാങ്കെയുടെ ഡോഗ്മാറ്റിസം (പരിഭാഷ)