മനുഷ്യന് ഒരു ആമുഖം
(നോവല്‍)
സുഭാഷ് ചന്ദ്രന്
സുഭാഷ് ചന്ദ്രന് എഴുതിയ നോവലാണ് മനുഷ്യന് ഒരു ആമുഖം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ചിരുന്നു. നോവലിലെ ഭാഷാശൈലിക്ക് ഉദാഹരണമായി ഒരു ഖണ്ഡിക:
‘ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമായ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കുവേണ്ടി മാത്രം ചെലവിട്ട്, ഒടുവില്‍ വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്നതിനെയാണ് മനുഷ്യജീവിതം എന്ന് പറയുന്നതെങ്കില്‍, പ്രിയപ്പെട്ടവളേ, മനുഷ്യനായി പിറന്നതില്‍ എനിക്ക് അഭിമാനിക്കാന്‍ ഒന്നുമില്ല.’
പുരസ്കാരങ്ങള്‍
ഓടക്കുഴല്‍ അവാര്‍ഡ് 2011
കേരള സാഹിത്യ അക്കാദമി പുരസ്കാര 2011
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014
വയലാര്‍ പുരസ്കാരം 2015