കൃഷ്ണ പൂജപ്പുര
മലയാള ഹാസ്യ സാഹിത്യകാരനും ചലച്ചിത്ര സീരിയല്‍ തിരക്കഥാകൃത്തുമാണ് കൃഷ്ണ പൂജപ്പുര (ജനനം: 26 മേയ് 1961). ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്. ‘സതേണ്‍സ്റ്റാര്‍’ എന്ന പത്രത്തില്‍ ജോലി ചെയ്തു. പത്രമാസികകളില്‍ നര്‍മലേഖനങ്ങളെഴുതി. ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ് വകുപ്പില്‍ ജൂനിയര്‍ സൂപ്രണ്ടാണ്.
കൃതികള്‍
പകിട പന്ത്രണ്ട്
നാടോടുമ്പോള്‍
ഹാസ്യമഞ്ജരി
തിരക്കഥയെഴുതിയ സിനിമകള്‍
കുഞ്ഞളിയന്‍ (2012)
ഹസ്ബന്റ്‌സ് ഇന്‍ ഗോവ (2012)
ജനപ്രിയന്‍ (2011)
ഉലകം ചുറ്റും വാലിബന്‍ (2011)
ഹാപ്പി ഹസ്ബന്‍ഡ്‌സ്(2010)
സകുടുംബം ശ്യാമള (2010)
ഫോര്‍ ഫ്രണ്ട്‌സ് ( 2010)
ഇവര്‍ വിവാഹിതരായാല്‍ (2009)
പുരസ്‌കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
Leave a Reply