ഭാസ്കരന് നായര്‍ കെ. (കെ. ഭാസ്കരന് നായര്‍)
കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാള എഴുത്തുകാരനായിരുന്നു ഡോ.കെ. ഭാസ്കരന് നായര്‍ (25 ആഗസ്റ്റ് 1913-8 ജൂണ്‍ 1982). സാഹിത്യവിമര്‍ശകന്‍, ഉപന്യാസകാരന്‍,വിദ്യാഭ്യാസ പ്രവര്ത്തകന് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. ആറന്മുള ഇടയാറന്മുള ഗ്രാമത്തില്‍ അയ്ക്കരേത്ത് നാരായണപിള്ളയുടെയും കാര്‍ത്ത്യായനി അമ്മയുടെയും മകനായി 1913 ഓഗസ്റ്റ് 25ന് ജനിച്ചു. ദീര്‍ഘനാള്‍ കോളേജില്‍ ജന്തു ശാസ്ത്ര പ്രൊഫസര്‍ ആയിരുന്നു. മലയാളത്തിന്റെ ആദ്യകാല ശാസ്ത്രസാഹിത്യകാരന്മാരില്‍ ശ്രദ്ധേയനായിരുന്നു. ചെങ്ങന്നൂര്‍ സ്കൂള്‍, തിരുവിതാംകൂര്‍ സര്‍വ്വകലാശാല , മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം. ജന്തുശാസ്ത്രത്തില്‍ സര്‍വകലാശാലയില്‍ ഒന്നാമനായിരുന്നു. കോളേജ് അദ്ധ്യാപകന്, വിദ്യാഭ്യാസ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. അമേരിക്കയില്‍ ഗവേഷണം നടത്തി. 1971 ല്‍ ഫാമിലി പ്ലാനിംഗ് അസോസിയേഷന് പോപ്പുലേഷന്‍ എഡ്യൂക്കേഷണല്‍ ഓഫീസറായി. കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളം ഉപദേശക സമിതിയില്‍ അംഗമായിരുന്നു. ശാസ്ത്ര സത്യങ്ങള്‍ സാധാരണക്കാര്‍ക്ക് രസകരമായി പറഞ്ഞു കൊടുക്കുന്ന തരത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ കൃതികള്‍.
കൃതികള്‍
ദൈവനീതിക്കു ദാക്ഷിണ്യമില്ല
ആധുനികശാസ്ത്രം
പരിണാമം
താരാപഥം
മാനത്തുകണ്ണി
ധന്യവാദം
ശാസ്ത്രത്തിന്റെ ഗതി
പുതുമയുടെ ലോകം
കുട്ടികള്‍ക്കായുള്ള പ്രാണിലോകം
ശാസ്ത്രദീപിക
പ്രകൃതിപാഠങ്ങള്‍
പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി പുരസ്കാരം
Leave a Reply