കേശവന് നായര്‍ പി. (പി.കേശവന് നായര്‍)
അറിയപ്പെടുന്ന ശാസ്ത്രസാഹിത്യകാരന്മാരിലൊരാള്. ജനനം കൊല്ലം ജില്ലയില്‍ വെളിയത്ത്. പരമേശ്വരന് പിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകന്. കൊല്ലം ബോയ്സ് ഹൈസ്കൂള്‍, ഫാത്തിമ കോളേജ്, റായിപ്പൂര്‍ ദുര്‍ഗ്ഗ ആര്‍ട്സ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. സി.ഐ.ടി.യു. കൊല്ലം ജില്ലാ സെക്രട്ടറിയായിരിക്കെ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചു.1971 മുതല്‍ 2005 വരെ സി.പി.ഐ. എലില്‍ പ്രവര്‍ത്തിച്ചു.
ആനുകാലികങ്ങളില്‍ പരിസ്ഥിതി ശാസ്ത്രലേഖനങ്ങള്‍ എഴുതുന്നു. ചങ്ങനാശ്ശേരി എന്‍.എസ്.എസ്.കോളേജില്‍ ലക്ചററായിരുന്നു.
കൃതികള്‍
സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പ്രപഞ്ചം
പ്രപഞ്ചം
ഭൗതികത്തിനപ്പുറം
വിപരീതങ്ങള്‍ക്കപ്പുറം
പ്രപഞ്ചനൃത്തം
ബോധത്തിന്റെ ഭൗതികം
മാര്‍ക്സിസം ശാസ്ത്രമോ ?
മനുഷ്യമനസ്സും ക്വാണ്ടം സിന്താന്തവും
ദ്രവ്യസങ്കല്പം ഭൗതികത്തിലും ദര്‍ശനത്തിലും
ഗാന്ധി ചിന്തകള്‍
കശുവണ്ടി തൊഴിലാളി സമര ചരിത്രം
ഡി.എന്‍.എ മുതല്‍ സൂപ്പര്‍ മനുഷ്യന് വരെ
പുരസ്കാരം
വൈദിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി എന്‍ഡോവ്മെന്റ് അവാര്‍ഡ്
Leave a Reply