പുനലൂര്‍ രാജന്
പ്രശസ്തനായ ഫോട്ടോഗ്രാഫറാണ് പുനലൂര്‍ രാജന്. ബഷീറിന്റെതും അഴീക്കോടിന്റെതുമൊക്കെയായി നിരവധി ചിത്രങ്ങള്‍ അദ്ദേഹം എടുത്തിട്ടുണ്ട്. കൊല്ലം ജില്ലയില്‍ ശൂരനാട് എന്ന സ്ഥലത്ത് 1939 ആഗസ്ത് മാസത്തില്‍ ജനനം. പുനലൂര്‍ ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് കവിതയും കഥകളുമെഴുതി. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മാവേലിക്കര രവിവര്‍മ്മ ആര്‍ട്സ് സ്കൂളില്‍ ചേര്‍ന്നു പഠിച്ചു പെയിന്റിംഗില്‍ ഡിപ്ലോമ നേടി. റഷ്യയിലെ മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലും മോസ്കോയിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിനിമാട്ടോഗ്രാഫിയിലും പഠിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആര്‍ട്ടിസ്റ്റ് ഫോട്ടോ ഗ്രാഫറായി പ്രവര്‍ത്തിച്ചു.
കൃതികള്‍
ബഷീര്‍ 100 ചിത്രങ്ങള്‍
മഹായുദ്ധത്തിന്റെ മുറിപ്പാടുകള്‍ (യാത്രാക്കുറിപ്പുകള്‍)
ബഷീര്‍-ഛായയും ഓര്‍മ്മയും
പുരസ്ക്കാരം
1983ല്‍ സോവിയറ്റ്ലാന്റ് നെഹ്രു പുരസ്ക്കാരം
Leave a Reply