ജനനം 1946ല്‍ കാസര്‍ഗോഡ് ജില്ലയില്‍. അച്ഛന്‍: വി. കൃഷ്ണന്‍ നായര്‍. അമ്മ: പാര്‍വ്വതി അമ്മ. ധനശാസ്ത്രത്തില്‍ എം.എ. ബിരുദം നേടിയശേഷം പത്രപ്രവര്‍ത്തകനായി. ചലച്ചിത്രങ്ങള്‍ക്കും ടെലിവിഷന്‍ പരമ്പരകള്‍ക്കും കഥയും തിരക്കഥയും എഴുതി. മഹാകവി ഗോവിന്ദ പൈ സ്മാരക സര്‍ക്കാര്‍ കമ്മിറ്റി അംഗമായും കാസര്‍കോട് സാഹിത്യ പരിഷത് സെക്രട്ടറി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചാമരം എന്ന സിനിമയ്ക്ക് കഥയും, സമ്മോഹനം എന്ന സിനിമയ്ക്കും കാഴ്ചകള്‍, ഉച്ചവെയില്‍ എന്നീ ടി.വി. സീരിയലുകള്‍ക്കും തിരക്കഥയും എഴുതി. സമ്മോഹനം ഇന്ത്യന്‍ പനോരമയിലും 13 അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലും പ്രവേശനം നേടി. എഡിന്‍ബര്‍ഗ്ഗ് ചലച്ചിത്രോത്സവത്തില്‍ ബെസ്റ്റ് ഓഫ് ദ് ഫെസ്റ്റിവല്‍ അവാര്‍ഡും ജപ്പാനിലെ ഫുകോകോ ചലച്ചിത്രോത്സവത്തില്‍ വിധികര്‍ത്താക്കളുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.

കൃതികള്‍

ഉറുമ്പുകള്‍ സ്വപ്നം കാണുന്നു
നിലവിളിയുടെ മാറ്റൊലി
സമവൃത്തങ്ങള്‍ (കഥകള്‍)
ഇതിഹാസത്തിന്റെ കഥ
പോര്
നിങ്ങള്‍ അറിയുന്നതിന്
ചോയിച്ചന്‍ ഹാജര്‍
ദൂരക്കാഴ്ച (കഥകള്‍)

പുരസ്‌കാരങ്ങള്‍

തെയ്യത്തിന്റെ വിരല്‍ത്തുമ്പില്‍ എന്ന കഥയ്ക്ക് 1989ല്‍ മൂവാറ്റുപുഴ കഥാസമിതി അവാര്‍ഡ്
പോര് എന്ന നോവലിന് 1990ല്‍ എസ്.കെ. പൊറ്റെക്കാട് അവാര്‍ഡ്
പത്രപ്രവര്‍ത്തനത്തിന് 1992ല്‍ വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ദക്ഷിണേന്ത്യാ അവാര്‍ഡ്