അനൂപ് സി (സി.അനൂപ് )
ചെറുകഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമാണ് സി. അനൂപ്.
ജനനം 1969 മേയ് 15ന് ആലപ്പുഴ ജില്ലയിലെ മാവേലിക്കര ചുനക്കരയില്‍. വൈക്കത്തേത്ത് കിഴക്കതില്‍ ചെല്ലപ്പന് നായരുടേയും ഒറ്റപ്ലാവില് എല്‍.രത്നമ്മയുടേയും മകന്. കേരള സര്‍വകലാശാലയില്‍ നിന്ന് മലയാളത്തില്‍ എംഎ, എംഫില്‍ ബിരുദങ്ങള്‍. ഭാരതീയ വിദ്യാഭവനില്‍ നിന്ന് ജേര്‍ണലിസം. കലാകൗമുദി, സമീക്ഷ, മംഗളം, മാധ്യമം വാരിക, കൈരളി ടിവി, പ്യൂപ്പിള്‍ ടിവി എന്നിവിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. ചലച്ചിത്ര താരം ശ്രീനിവാസന് അവതരിപ്പിച്ച ചെറിയ ശ്രീനിയും വലിയ ലോകവും, വി കെ ശ്രീരാമന് അവതരിപ്പിച്ച സാമൂഹ്യപാഠം തുടങ്ങിയ പ്രശസ്ത ടെലിവിഷന്‍ പ്രോഗ്രാമുകളുടെ പ്രൊഡ്യൂസറായിരുന്നു. പീപ്പിള്‍ ടിവിയില്‍ ശ്രദ്ധേയമായ പെയ്തുതോരാത്ത പാട്ടുകള്‍ എന്ന സംഗീതപരിപാടിയുടെ സംവിധായകനായിരുന്നു. പ്രേംകുമാര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ലക്ഷ്മണന്, ബാലചന്ദ്രന് ചുള്ളിക്കാട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അച്ഛന് രാമകൃഷ്ണന് എന്നീ ടെലിഫിലിമുകളുടെ രചനയും സംവിധാനവും. മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ എന്നീ സിനിമകളില്‍ സത്യന് അന്തിക്കാടിന്റെ സഹസംവിധായകനായി. ഭാര്‍ഗ്ഗവചരിതം നാലാംഖണ്ഡം എന്ന സിനിമയുടെ തിരക്കഥാ രചനയില്‍ ശ്രീനിവാസന്റെ സഹായി. ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസില്‍ കറന്റ് അഫയേഴ്സ് വിഭാഗത്തില്‍ ജോലി ചെയ്യുന്നു.
കൃതികള്‍
കഥാ സമാഹാരങ്ങള്‍
പ്രണയത്തിന്റെ അപനിര്‍മ്മാണം
പരകായ പ്രവേശം
ഇംഎസും ദൈവവും
നെപ്പോളിയന്റെ പൂച്ച
കടല്‍ച്ചൊരുക്ക്
മൂന്നു കാലങ്ങള്‍
നോവല്‍
വിശുദ്ധയുദ്ധം
യാത്രാവിവരണം
നരിമാന് പോയന്റ്
ഉപന്യാസ സമാഹാരം
ലാല്‍ സലാം
ഇഎംഎസ് അനുഭവം യോജിച്ചും വിയോജിച്ചും
അരുന്ധതിയുടെ അനുഭവലോകം
പുരസ്കാരങ്ങള്‍
അങ്കണം അവാര്‍ഡ്- പ്രണയത്തിന്റെ അപനിര്‍മ്മാണം
അറ്റ്ലസ് കൈരളി നോവല്‍ അവാര്‍ഡ് - വിശുദ്ധയുദ്ധം
അറ്റ്ലസ് കൈരളി ചെറുകഥാ അവാര്‍ഡ്- ദൂരം
പി. പത്മരാജന് അവാര്‍ഡ്- സിനിമാ നിരൂപണം
കൃഷ്ണകൈമള്‍ അവാര്‍ഡ്
തത്വമസി മാധ്യമ അവാര്‍ഡ്
Leave a Reply