ജോസഫ് ഫെന്‍
ജനനം:1785. മരണം: 1835. വടക്കേ മലബാറിലെ നായര്‍ തറവാട്ടില്‍ ജനിച്ച ചെറുശ്ശേരി ചാത്തുനായര്‍ പിന്നീട് ക്രിസ്തുമതം സ്വീകരിച്ചപ്പോഴാണ് ജോസഫ് ഫെന്‍ എന്നു പേരുമാറ്റിയത്. കോട്ടയത്തുവന്ന് ബൈബിള്‍ പരിഭാഷയ്ക്ക് റവ. ബെയ്‌ലിയെ സഹായിച്ച ചാത്തുനായര്‍ ക്രമേണ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയാണ് അജ്ഞാനകുഠാരം. ഹിന്ദുമതത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ജാതിവ്യവസ്ഥയെയും കണക്കിനു കളിയാക്കുന്ന കൃതിയാണിത്.
പ്രധാനകൃതി
അജ്ഞാനകുഠാരം
Leave a Reply