കുറുപ്പ് ഒ.എന്‍.വി.
1931 മെയ് 27 കൊല്ലം ജില്ലയിലെ ചവറയില്‍ ജനിച്ചു.
മലയാളസാഹിത്യത്തില്‍ എം.എ.ബിരുദം. പ്രശസ്ത വിജയം. കാലം മാറുന്നു എന്ന ചിത്രത്തിന് ആദ്യമായി ഗാനരചന നടത്തി. എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകന്.
കൊല്ലത്തു നിന്നുള്ള രാജ്യാഭിമാനി വാരികയില്‍ മുന്നോട്ട് എന്ന ആദ്യ കവിത പ്രസിദ്ധീകരിച്ചു.
അരിവാളും രാക്കുയിലും എന്ന കവിതയ്ക്ക് ചങ്ങമ്പുഴ പുരസ്കാരം.
കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകത്തിന് പാട്ടുകള്‍ എഴുതി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും കോഴിക്കോട് ഗവ.ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളജിലും അധ്യാപകന്.
അഗ്നിശലഭങ്ങള്‍ക്ക് കേരളസാഹിത്യ അക്കാദമി അവാര്‍ഡ്.
അക്ഷരം എന്ന കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്.
ടോള്‍സ്റ്റോയിയുടെ 150-ാം ജന്മവാര്ഷികത്തില് പങ്കെടുക്കാന്‍ മോസ്കോ സന്ദര്‍ശിച്ച എഴുത്തുകാരുടെ സംഘത്തില്‍ അംഗം. ഉപ്പിന് വയലാര്‍ അവാര്‍ഡ്.
ഉപ്പിന് സോവിയറ്റ്ലാന്‍ഡ് നെഹ്റു അവാര്‍ഡ്. രണ്ടാം റഷ്യന്‍ പര്യടനം.
ചലച്ചിത്രഗാന രചനയ്ക്ക് രാഷ്ട്രപതിയുടെ രജതകമലം.
ശാര്ങ്ഗകപ്പക്ഷികള്ക്ക് ആശാന് പ്രൈസ്.
മൃഗയയ്ക്ക് ഓടക്കുഴല്‍ അവാര്‍ഡ്.
കലാമണ്ഡലം ചെയര്മാന്.
പത്മശ്രീ പുരസ്കാരം.
കേരളസാഹിത്യ അക്കാദമി ഫെലോഷിപ്പ്
കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡി.ലിറ്റ്
എഴുത്തച്ഛന് പുരസ്കാരം
പത്മവിഭൂഷണ്‍
ഭാര്യ: വി.പി. സരോജിനി
മകന്: രാജീവന്, ഭാര്യ: ദേവിക
മകള്‍: മായാദേവി, ഭര്‍ത്താവ്: ജയകൃഷ്ണന്
പ്രധാനകൃതികള്‍
പൊരുതുന്ന സൗന്ദര്യം
സമരത്തിന്റെ സന്തതികള്‍
ഞാന്‍ നിന്നെ സ്നേഹിക്കുന്നു
മാറ്റുവിന്‍ ചട്ടങ്ങളെ
ദാഹിക്കുന്നപാനപാത്രം
ഒരു ദേവതയും രണ്ടു ചക്രവര്‍ത്തിമാരും
മരുഭൂമി
നീലക്കണ്ണുകള്
മയില്‍പ്പീലി
ഒരു തുള്ളിവെളിച്ചം1
അഗ്നിശലഭങ്ങള്‍
അക്ഷരം
കറുത്തപക്ഷിയുടെ പാട്ട്
വളപ്പൊട്ടുകള്‍
ഉപ്പ്
കാള്‍ മാര്‍ക്സിന്റെ കവിതകള്‍
ഭൂമിക്കൊരു ചരമഗീതം
ശാര്ങ്ഗകപ്പക്ഷികള്
മൃഗയ
അപരാഹ്നം
വെറുതെ
ഉജ്ജയിനി
സ്വയംവരം
ഭൈരവന്റെ തുടി
ഈ പുരാതന കിന്നരം
ക്ഷണികം പക്ഷേ
ഞാനഗ്നി
ഗസലുകള്‍ പൂക്കുന്ന രാത്രി
നറുമൊഴി
അര്‍ദ്ധവിരാമങ്ങള്‍
സ്നേഹിച്ചുതീരാത്തവര്‍
ദിനാന്തം
മാണിക്യവീണ (1001 ഗാനങ്ങള്‍)
ഒ.എന്‍.വിയുടെ കവിതകള്‍ (ഒരു ബൃഗദ് സമാഹാരം)
ഗദ്യകൃതികള്‍
താമരപൊയ്ക
തോന്ന്യാക്ഷരങ്ങള്‍
കവിതയിലെ വഴിത്തിരുവുകള്‍
വൈലോപ്പിള്ളിയും ചങ്ങമ്പുഴയും-കവിതയിലെ സമാന്തര രേഖകള്‍
പുഷ്കിന്-സ്വാതന്ത്ര്യബോധത്തിന്റെ ദുരന്തഗാഥ
പാഥേയം
കാല്പ്പനികം
ഓര്‍മ്മയിലെ നിലാക്കീറുകള്‍
ഓര്‍മ്മയുടെ പുസ്തകം
നടക്കാവുകളിലൂടെ
എഴുത്തച്ഛന്
ബലി (നീണ്ടകഥ)
Leave a Reply