ഗിരീഷ് പുലിയൂര്
തിരുവനന്തപുരം ജില്ളയില്‍, 1966ല്‍ നെടുമങ്ങാട് ഉഴമലയ്ക്കല്‍ പുലിയൂര് സരസ്വതി വിലാസം വീട്ടില്‍ ജനിച്ചു. അച്ഛന്: പ്രസ്തുത ആയുര്‍വേദ വൈദ്യന് എല്‍.ശ്രീധരന്‍നായര്‍. അമ്മ: വെള്ളനാട് വെളിയന്നൂര്‍ അക്കരവിളാകം കൃഷ്ണപിള്ള വൈദ്യരുടെ മകള്‍ കെ. സരസ്വതിയമ്മ. പരുത്തിക്കുഴി ഗവണ്മെന്റ് ന്യൂ എല്‍.പി.എസ്. ഉഴമലയ്ക്കല്‍ എസ്. എന്‍.എച്ച്.എസ്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം.എ ഇംഗ്ളീഷ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കലാലയകവിതയ്ക്കുവേണ്ടിയുള്ള എന്‍.എന്‍.കക്കാട് അവാര്‍ഡും കുഞ്ചുപിള്ള അവാര്‍ഡും ലഭിച്ചു. 1992-ല്‍ വി.ടി കുമാരന് പുരസ്കാരവും 2000-ല്‍ രാജരാജവര്‍മ്മ കവിതാപുരസ്കാരവും. അന്‍പതിലധികം സീരിയലുകള്‍ക്ക് ശീര്‍ഷകഗാനങ്ങള്‍ എഴുതി. ധാരാളം ആല്ബങ്ങള്ക്കുവേണ്ടിയും പാട്ടുകളെഴുതി. ഗാനരചനയ്ക്കും ശ്രദ്ധേയമായ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കമന്േററ്റര്, നടന്, പ്രഭാഷകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. വിവിധ ടി.വി. ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നു. പുലിയൂര് ഹെര്‍ബല്‍ സെന്റര്‍ എന്ന സ്വന്തം സ്ഥാപനം നടത്തിവരുന്നു. ഒറ്റയാന്റെ ഹൃദയം, നീ വരുന്നില്ള, മാമ്പൂ മണക്കണ്, ആട് പാമ്പേ കടംകേളുപാമ്പേ, ഈശ്വരന്റെ കാഴ്ചബംഗ്ളാവ്, കരിങ്കുയിലും കണിവെള്ളരിയും എന്നിവയാണ് മറ്റ് സമാഹാരങ്ങള്‍. ഭാര്യ: സ്മിതാ മുരളി. മകള്‍: മണിക്കുട്ടി. വിലാസം: പുലിയൂര് ഹെര്‍ബല്‍ സെന്റര്‍, യു.പി.1/435, പനയ്ക്കോട് പി.ഒ തിരുവനന്തപുരം-42./ അകഷരകല, ജി. ആര്.എ.334, ഗൗരീശപട്ടം, പട്ടം പി.ഒ, തിരുവനന്തപുരം-695004. ഫോണ്‍: 9447388170. 9447388170. ്യ: 9447388170. ഫശദയവ:ഭയഴയറമഹന്വവരുസസഴ@ഭശദയവ.നസശ
Leave a Reply