എന്‍.എം. നമ്പൂതിരി
പ്രമുഖ ചരിത്രഗവേഷകന്, കോളേജ് അദ്ധ്യാപകന്, എഴുത്തുകാരന് എന്നീ നിലകളില്‍ പ്രസിദ്ധന്‍. പട്ടാമ്പി ശ്രീ പുന്നശ്ശേരി നീലകണ്ഠശര്‍മ്മ മെമ്മോറിയല്‍ ഗവ. സംസ്കൃത കോളേജില്‍ മലയാളം പി.ജി. സെന്ററില്‍ പ്രൊഫസറും വകുപ്പുതലവനുമായി വിരമിച്ചു. ത്രിപ്പുണിത്തുറ ഹില്‍ പാലസ് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഹെരിറ്റജ് സ്റ്റഡീസില്‍ ഡീന്‍ ഒഫ് അക്കാദമി അഫയേഴ്സ്.1943 ഏപ്രില്‍ 17 ന് ആലപ്പുഴ ജില്ലയിലെ പുലിയൂരില്‍ കിഴക്കേ നീലമനയില്‍ ജനനം. ബി.എസ്.സി. ഫിസിക്സ്, മലയാളം എം.എ. ബിരുദങ്ങള്‍ നേടി. ഡോ. കെ.എന്‍. എഴുത്തച്ഛന്, ഡോ. സി.പി. അച്ചുതനുണ്ണി എന്നിവരുടെ കീഴില്‍ ടോപ്പോണമി ഓഫ് കാലിക്കറ്റ് എന്ന വിഷയത്തില്‍ പി.എച്ച്.ഡി.ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ്, ഗവ. ബ്രണ്ണന്‍ കോളേജ് തലശ്ശേരി, ഗവ. ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജ് കോഴിക്കോട്, ഗവ. ഈവനിംഗ് കോളേജ് കോഴിക്കോട്, ഗവ. സംസ്കൃത കോളേജ് പട്ടാമ്പി (ഓറിയന്റല്‍ റിസര്‍ച്ച് സെന്റര്‍) എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നു.സ്ഥലനാമപഠനത്തിലൂടെ കോഴിക്കോടിന്റെ ചരിത്രം പഠിച്ചു. കോഴിക്കോട് സാമൂതിരി ഗ്രന്ഥവരികള്‍ കണ്ടെത്തി. നാട്ടുചരിത്രത്തിന്റെ വിശദമായ പഠനങ്ങള്‍ നടത്തി. നിളാ നദീതട പഠനം, കാവു തട്ടക പഠനങ്ങള്‍ എന്നിവയും ചെയ്തു.1993 ല്‍ ജര്‍മ്മനിയില്‍ നടന്ന ഗുണ്ടര്‍ട്ട് കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ഡോ. എന്‍.എം. നമ്പൂതിരി മുന്‍കൈ എടുത്ത്, മധ്യകാല കേരളത്തില്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം നടന്നിരുന്ന മാമാങ്കം എന്ന നദീതട ഉത്സവം 1999ല്‍ പുനരാവിഷ്കരിച്ചു. മുസിരിസിന്റെ യഥാര്‍ത്ഥ സ്ഥാനത്തെക്കുറിച്ചുള്ള തന്റെതായ വീക്ഷണം അവതരിപ്പിച്ചു. മണ്‍പാത്രങ്ങളുടെയും, വള്ളത്തിന്റെയും അവശിഷ്ടങ്ങള്‍ വിദേശീയര്‍ ഇവിടെ വന്നിരുന്നു എന്നതിന് തെളിവാകുമെന്നല്ലാതെ ഒരു പ്രാചീന തുറമുഖം ആ ഭാഗത്ത് ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കാന്‍ തക്ക തെളിവുകളല്ല എന്നദ്ദേഹം ചൂണ്ടിക്കാട്ടി.
കൃതികള്‍
സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍ -വള്ളത്തോള്‍ വിദ്യാപീഠം,ശുകപുരം,
പുരസ്കാരങ്ങള്‍
സാഹിത്യ അക്കാദമി അവാര്‍ഡ്
കെ. ദാമോദരന്‍ അവാര്‍ഡ്
Leave a Reply