ആശാ സുവര്‍ണ്ണരേഖ
ജനനം തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലെ കോട്ടുകാലില്‍ 1965 ല്‍. മലയാള സാഹിത്യത്തില്‍ ബിരുദം, മെക്കാനിക്ക് റേഡിയോ ആന്റ് ടെലിവിഷന്‍ കോഴ്സ് ജയിച്ചു. ആകാശവാണി നാടകങ്ങള്‍ രചിക്കുകയും അവയില്‍ അഭിനയിക്കുകയും ചെയ്തു. ആകാശവാണിയിലെ ബാല ആര്ടിസ്റ്റ്ായിരുന്നു ആദ്യം.1983 ല്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് കുട്ടികളുടെ നാടകസംഘമായ വിഘ്നേശ്വര ആര്‍ട്സ് ക്ലബ് രുപീകരിച്ചു. 1985 ല്‍ സ്ത്രീകളുടെ നാടക സംഘടനയുണ്ടാക്കി. പ്രശസ്ത നാടക പ്രവര്‍ത്തകനായിരുന്ന പരേതനായ പി.കെ. വേണുക്കുട്ടന്‍ നായര്‍ ഭര്‍ത്താവാണ്. അദ്ദേഹത്തെ കുറിച്ച് എഴുതിയ പുസ്തകമാണ് 'ദൈവത്തിന്റെ കൈയൊപ്പു ലഭിക്കാത്ത ഒരുവന്'.
കൃതികള്‍
'സഫ്ദര്‍ഹശ്മി ജീവിക്കുന്നു',
'രക്ഷാമാര്‍ഗ്ഗം',
'ഒരു സ്ത്രീ നാടകത്തിന്റെ പണിപ്പുരയില്‍'
'വിശപ്പ്' (നാടകങ്ങള്‍ )
'ദൈവത്തിന്റെ കൈയൊപ്പു ലഭിക്കാത്ത ഒരുവന്
പുരസ്കാരങ്ങള്‍
ശ്രീ നാരായണ സ്റ്റഡി സര്‍ക്കിള്‍ നടത്തിയ അഖിലകേരള തെരുവ് നാടക രചനാ മത്സരത്തില്‍ 'സാഹോദര്യം നശിപ്പിക്കുന്നവര്‍' എന്ന നാടകത്തിന് ഒന്നാം സമ്മാനം
അഖിലേന്ത്യാ വിമന്‍സ് റൈറ്റേഴ്സ് ഫോറം നടത്തിയ നാടകരചനാ മത്സരത്തില്‍ 'അവഫിപ്തന് ഒരു ശക്തി ഗീതം' എന്ന നാടകത്തിന് പ്രോത്സാഹന സമ്മാനം
Leave a Reply