ജനനം 1925 ല്‍ കൊല്ലത്ത്. പ്രസിദ്ധ ഭിഷഗ്വരനായ കൊല്ലം തിനവിള എന്‍. കുഞ്ഞിരാമന്‍ വൈദ്യരുടെ മൂന്നാമത്തെ മകള്‍. തിരുവനന്തപുരം വിമന്‍സ് കോളേജിലും യൂണിവേഴ്‌സിറ്റി കോളേജിലും ഉപരി പഠനം. 1951 ല്‍ എം.എ. ബിരുദം കരസ്ഥമാക്കിയതിനു ശേഷം കൊല്ലം എസ്. എന്‍ വിമന്‍സ് കോളേജില്‍ അധ്യാപികയായി. 1955 ല്‍ മദ്രാസ് സ്റ്റെല്ലാ മേരി കോളേജില്‍ നിന്നും സോഷ്യല്‍ സര്‍വ്വീസില്‍ ഡിപ്ലോമ പാസ്സായി. 1957 ല്‍ തിരുവനന്തപുരം റെസ്‌ക്യൂ ഷെല്‍ട്ടറിലെ ആദ്യത്തെ സൂപ്രണ്ടായി. 1960 മുതല്‍ എറണാകുളം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ സേവനമനുഷ്ഠിച്ചു. സാമൂഹിക കാര്യങ്ങളില്‍ സജീവമായ താല്‍പര്യം പ്രദര്‍ശിപ്പിച്ചിരുന്ന ഭാരതിക്കുട്ടി രാജ്യത്തെ നിരവധി സാമൂഹിക ക്ഷേമ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ജോലിയില്‍ നിന്നും വിരമിച്ച ശേഷവും സാമൂഹിക കാര്യങ്ങളില്‍ അതീവതല്പരയാണ്.

കൃതികള്‍

വീട്ടമ്മയുടെ സുഹൃത്ത് (1995),
ഗുരുദേവന്റെ വാത്സല്യ ശിഷ്യന്‍ തിനവിള എന്‍. കുഞ്ഞിരാമന്‍ വൈദ്യര്‍