ദേവിക. ഡോ. ജെ. (ഡോ. ജെ. ദേവിക)
കൊല്ലം ജില്ലയില്‍ 1968 മെയ് 6 ന് ജനിച്ചു. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്നു ആധുനിക ചരിത്രത്തില്‍ എം.എ. ബിരുദം. കേരളീയ നവോത്ഥാനത്തില്‍ വ്യക്തിവത്കരണ പ്രക്രിയകളും ലിംഗഭേദവും തമ്മിലുള്ള പാരസ്പര്യം എന്ന വിഷയത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്ന് പി. എച്ച്ഡി. 2001 മുതല്‍ 2008 വരെ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസില്‍ റിസര്‍ച്ച് അസോസിയേറ്റ്. 2008 മുതല്‍ അസോസിയേറ്റ് പ്രൊഫസര്‍. സമൂഹം, സംസ്കാരം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളില്‍ ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങള്‍ എഴുതുന്നു. നളിനി ജമീലയുടെ ആത്മകഥ, കെ.ആര്.മീരയുടെ കഥകള്‍, സാറാ ജോസഫിന്റെ കഥകള്‍ തുടങ്ങിയവ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി. കേരളത്തിലെ ലിംഗപഠന, വികസന, സാംസ്കാരിക പരിണാമങ്ങളെ ചരിത്രപരമായ പരിപ്രേക്ഷ്യത്തില്‍ വിശകലനം ചെയ്യുന്ന എഴുത്തുകാരി. സമകാലിക രാഷ്ട്രീയത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും ബ്ലോഗില്‍ സ്ഥിരമായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നു.
കൃതികള്‍
സ്ത്രീവാദം (നവസിദ്ധാന്തങ്ങള്‍ പരമ്പര). ഡി. സി. ബുക്സ്, 2000.
ആണരശുനാട്ടിലെ കാഴ്ചകള്‍: കേരളം സ്ത്രീപക്ഷ ഗവേണഷത്തില്‍ വിമന്‍സ് ഇംപ്രിന്റ്, 2006. കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ? ആധുനിക മലയാളി സ്ത്രീകളുടെ ചരിത്രത്തിനു ഒരു ആമുഖം'. സി.ഡി.എസ്, 2010.
കല്പനയുടെ മാറ്റൊലി: സ്ത്രീപുരുഷഭേദവും ആദ്യകാല സ്ത്രീരചനകളും 1898-1938. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, 2011.
Leave a Reply