പോക്കര്. പി.കെ
ജനനം കോഴിക്കോട് ജില്ലയിലെ ഓര്‍ക്കാട്ടേരിയില്‍ പേരിലാംകുളത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും പുത്തന്‍പീടികയില്‍ അയിഷുവിന്റെയും മകനായി. കാലിക്കറ്റ് സര്‍വകലാശാലയിലെ തത്ത്വചിന്താവിഭാഗം പ്രൊഫസറും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറുമാണ്. ഡോ. വി.സി നാരായണദാസിന്റെ മേല്‍നോട്ടത്തില്‍ 'സര്‍ഗ്ഗാത്മകതയും സ്വാതന്ത്ര്യവും മാര്‍ക്സിയന്‍ കാഴ്ചപ്പാടില്‍' എന്ന വിഷയത്തെ ഉപജീവിച്ചു നടത്തിയ ഗവേഷണത്തിനു കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്.
കൃതികള്‍
ദെറിദ ദ ഫിലോസഫര്‍ ഓഫ് ഡീ കണ്‍സ്ട്രക്ഷന്‍
ക്രിയേറ്റിവിറ്റി ആന്‍ഡ് ഫ്രീഡം; എ മാര്‍ക്സിയന്‍ പെര്‍സ്പെക്റ്റീവ്
ആധുനികോത്തരതയുടെ കേരളീയ പരിസരം
വര്‍ണ്ണഭേദങ്ങള്‍ പാഠഭേദങ്ങള്‍
ഇ.എം.എസും ആധുനിക കേരളവും
സ്വത്വരാഷ്ട്രീയം
കേരളീയതയുടെ വര്‍ത്തമാനം
മാര്‍ക്സിസവും പ്രഛന്നമാര്ക്സിസവും
ഭാവുകത്വവും ഭാവനയും സാഹിത്യത്തില്‍
പുരസ്കാരങ്ങള്‍
തായാട്ട് ശങ്കരന് അവാര്‍ഡ് 1997
കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് 2008
Leave a Reply