പിരപ്പന്‍കോട് മുരളി
കവി, ഗാനരചയിതാവ്, നാടകകൃത്ത്, ഗ്രന്ഥശാലാപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, രാഷ്ട്രീയ പ്രവര്ത്തകന്, അദ്ധ്യാപകന് എന്നീ നിലകളില്‍ ശ്രദ്ധേയനാണ് പിരപ്പന്‍കോട് മുരളി (ജനനം: 12 ജൂണ്‍ 1943). തിരുവനന്തപുരം പിരപ്പന്‍കോട് എന്‍.ശങ്കരനാരായണക്കുറുപ്പിന്റെയും എന്‍. ഭാരതിയമ്മയുടെയും മകന്. മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. തിരുവന്തപുരം ജില്ലാ കൗണ്‍സിലംഗം, കേരള യൂണിവേഴ്സിറ്റി സെനറ്റംഗം, കേരള സംഗീത നാടക അക്കാദമി നിര്‍വ്വാഹക സമിതി അംഗം, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം, കെ.എസ്.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സി.പി.ഐ. എം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പത്തും പതിനൊന്നും നിയമസഭകളില്‍ വാമനപുരം മണ്ഡലത്തെ പ്രതിനിധീകരിച്ചു.
കൃതികള്‍
സ്വാതിതിരുനാള്‍
ഇന്ദുലേഖ
ജാതപ്രഭാസ്സ മിഴി തുറക്കൂ
സ്നേഹിച്ചുതീരാത്ത ഗന്ധര്വ്വന്
സഖാവ്
പഴശ്ശിരാജാ
വേലുത്തമ്പി
സുഭദ്ര സൂര്യപുത്രി
സ്വപ്നം വിതച്ചവര്‍
ചന്ദനകൊട്ടാരം
വരരുചി
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍
ഉട്ടോപ്യ 2000
ഗാനസമാഹാരങ്ങള്‍
സംഘഗാഥ
അഗ്നിപര്‍വ്വങ്ങള്‍
തോറ്റം
ഉണര്‍ത്തുപാട്ടുകള്‍
പുരസ്കാരം
കേരള സാഹിത്യ അക്കാദമി പുരസ്കാരം-സ്വാതിതിരുനാള്‍
ഗാന രചനക്കുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് (1989, 98)
Leave a Reply