മാര്‍ഗ്ഗി സതി
ജനനം1965ല്‍ തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തിയില്‍. പതിനൊന്നാം വയസ്സില്‍ കേരള കലാമണ്ഡലത്തില്‍ ചേര്‍ന്ന് കൂടിയാട്ടം അഭ്യസിച്ചു. പ്രഗല്ഭരായ ഗുരുക്കന്മാരുടെ കീഴില്‍ എട്ടുവര്‍ഷം കൂടിയാട്ടം അഭ്യസിച്ചു. 1988ല്‍ തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാര്‍ഗിയില്‍ ചേര്‍ന്നു. മാര്‍ഗി സ്ഥാപകന്‍ ഡി.അപ്പുക്കുട്ടന് നായര്‍, ഡോ.കെ. അയ്യപ്പപ്പണിക്കര്‍ തുടങ്ങിയവര്‍ കൂടിയാട്ടത്തിന് കേന്ദ്ര സംഗീത അക്കാദമി മുഖേന വരുത്തിക്കൊണ്ടിരുന്ന നവോത്ഥാന പദ്ധതിയില്‍ സജീവമായി പങ്കെടുക്കാനും കൂടിയാട്ടം അരങ്ങുകളില്‍ വേഷമിടാനും മാര്‍ഗ്ഗി സതിക്ക് അവസരം ലഭിച്ചു. ശ്രീരാമചരിതം നങ്ങ്യാരുകൂത്ത് എന്ന ഗ്രന്ഥം നങ്ങ്യാര്‍കൂത്ത് എന്ന കലാരൂപത്തെ ജനങ്ങളുടെ ഇടയില്‍ എത്തിക്കുന്നതിന് സഹായിക്കുന്നു. 2015ല്‍ അവര്‍ അകാലത്തില്‍ അന്തരിച്ചു.
കൃതി
ശ്രീരാമചരിതം നങ്ങ്യാരമ്മകൂത്ത്. കോട്ടയം ഡി.സി ബുക്സ്, 1999.
Leave a Reply