ജനനം കൊല്ലം ജില്ലയിലെ പെരുമണില്‍ 1978ല്‍. മൂന്നാം വയസ്സില്‍ പനിയെയും കുത്തിവയ്പ്പുകളെയും തുടര്‍ന്ന് ഇരുകാലുകളും ഇടതുകൈയും തളര്‍ന്നുപോയി. വളരെ ചികിത്സകള്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. കുടുംബം ദരിദ്രമാവുകയും ചെയ്തു. എസ്.എസ്.എല്‍.സി വരെ പഠിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം തുടര്‍ന്നു പഠിക്കാനായില്ല. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ജീവിത്തതില്‍ കവിത ആയിരുന്നു ഏക ആശ്വാസം. അംഗവൈകല്യം ഉള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന പ്രത്യാശാ ഫൗണ്ടേഷന്‍ എന്ന സംഘടന ജിവിതത്തിന് ഏറെ തുണയായി. ജയലക്ഷ്മിയുടെ ആദ്യ കവിതാസമാഹാരം 'തെന്നല്‍' പ്രസാധകരും പ്രത്യാശ ഫൗണ്ടേഷന്‍ ആണ്.

കൃതി

തെന്നല്‍ (കവിതാ സമാഹാരം). കലൂര്‍, കൊച്ചി: പ്രത്യാശാ ഫൗണ്ടേഷന്‍, 2007.