കോട്ടയ്ക്കലില്‍ കഥകളി എന്ന ക്ലാസിക്കല്‍ കലയുടെ അവതരണത്തിനും പഠനത്തിനുമായി ആരംഭിച്ച കഥകളി ക്ലബ് ആണ് പി.എസ്.വി നാട്യസംഘം. 1939ല്‍

വൈദ്യരത്‌നം പി.എസ്.വാര്യരാണ് ഇതു സ്ഥാപിച്ചത്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല നേരിട്ടു നടത്തുന്ന കഥകളി ക്ലബ് ആണിത്. 1909ല്‍ പി.എസ്.വാര്യര്‍

പരമശിവ വിലാസം ഡ്രാമ കമ്പനി എന്ന ഒരു നാടകവേദിയും തുടങ്ങിയിരുന്നു. സംഗീതനാടകങ്ങളാണ് ആദ്യകാലത്ത് അവതരിപ്പിച്ചിരുന്നത്. പി.എസ്.വാര്യര്‍

തന്നെയാണ് നാടകം എഴുതി സംഗീതം പകര്‍ന്ന് അവതരിപ്പിച്ചിരുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളം കമ്പനി സഞ്ചരിച്ച് നാടകങ്ങള്‍ അവതരിപ്പിച്ചു.

കോഴിക്കോടും പാലക്കാടും അദ്ദേഹം സ്ഥിരം നാടകശാലകളും സ്ഥാപിച്ചിരുന്നു.
കഥകളിയുടെ പ്രോത്സാഹനാര്‍ഥമാണ് പി.എസ്.വാര്യര്‍ കഥകളി ക്ലബ് ഉണ്ടാക്കിയത്. മികച്ച അധ്യാപകരെ നിയമിച്ച് കഥകളി പഠിപ്പിച്ചു. അവിടെ

പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത മഹാരഥന്മാരില്‍ പട്ടിക്കാംതൊടി രാവുണ്ണിമേനോന്‍, ഗുരു കുഞ്ചുക്കുറുപ്പ്, കവളപ്പാറ നാരായണന്‍ നായര്‍, വാഴേങ്കട

കുഞ്ചുനായര്‍, കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍, കോട്ടയ്ക്കല്‍ കൃഷ്ണന്‍ കുട്ടി നായര്‍, കോട്ടയ്ക്കല്‍ കുട്ടന്‍ മാരാര്‍, കോട്ടയ്ക്കല്‍ വാസു നെടുങ്ങാടി,

കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.
നിരവധി വിദേശരാജ്യങ്ങളില്‍ പര്യടനം നടത്തി കഥകളി അവതരിപ്പിച്ചിട്ടുണ്ട് പി.എസ്.വി നാട്യസംഘം.