അടിയൊഴുക്കുകളും അട്ടിമറികളും
(കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രം)
കെ.രാജേന്ദ്രന്‍
ചിന്താ പബ്ലിഷേഴ്‌സ് 2022
1957 മുതല്‍ 2016 വരെയുള്ള കേരള നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തെ അവതരിപ്പിക്കുന്ന പഠനഗ്രന്ഥം. നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളില്‍ വിവിധ മുന്നണികള്‍ക്ക് ലഭിച്ച വോട്ടുകളുടെ കണക്കുകള്‍ ഉള്‍പ്പെടുന്നു.
പുസ്തകത്തില്‍നിന്ന് ഒരു ഭാഗം: ” 1957ലെ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായതോടെ പ്രചാരണം ഉച്ചസ്ഥായിയിലായി. നാടെങ്ങും കൊടിതോരണങ്ങള്‍ നിറഞ്ഞു. കാളവണ്ടികളും തോണികളുമായിരുന്നു പ്രധാന പ്രചാരണ വാഹനങ്ങള്‍. താഴെത്തട്ടിലെ അടിയൊഴുക്ക് അധികമാര്‍ക്കും വായിച്ചെടുക്കാനായില്ല. വടക്കുനിന്നും തെക്കോട്ട് ആഞ്ഞുവീശുന്ന കാറ്റിന്റെ ഗതി ഇ.എംഎസ് തിരിച്ചറിഞ്ഞത് നീലേശ്വരം മണ്ഡലത്തിലെ പടന്നയില്‍ വച്ചായിരുന്നു. പടന്ന ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്. ലീഗിന്റെ ശക്തികേന്ദ്രം. ജനങ്ങളോട് വോട്ട് അഭ്യര്‍ഥിച്ച് മടങ്ങവെ ഒരു മുസ്ലിം വയോധികന്‍ ഇ.എം.എസ് സഞ്ചരിച്ചിരുന്ന ജീപ്പ് കൈകാട്ടി നിര്‍ത്തി. വിറയ്ക്കുന്ന സ്വരത്തില്‍ അദ്ദേഹം ഇ.എം.എസിനോട് പറഞ്ഞുആ ”നിങ്ങള്‍ ജയിക്കും. സംശയമില്ല”. ഇതു ജനങ്ങളുടെ വികാരമാണെന്ന് ഇ.എം.എസ് തിരിച്ചറിഞ്ഞു. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ സാമുദായികമായി ഭിന്നിപ്പിക്കപ്പെട്ടു കിടക്കുന്ന ഒരു സമൂഹം ബാലറ്റ് പെട്ടിയിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തിലേറ്റുന്ന ആദ്യ ഭൂപ്രദേശമായി മാറുമെന്ന് അധികമാരും വിശ്വസിച്ചിരുന്നില്ല.”
Leave a Reply