(പഠനം)
ആർ.വിശ്വനാഥൻ
കേരള സാഹിത്യ അക്കാദമി 2022

അതിവിശാലമായ സ്വാതന്ത്ര്യബോധത്തിന്റെയും സാന്ദ്രമായ ജ്ഞാനവ്യവഹാരത്തിന്റെയും വിനയാന്വിതമായ ആവിഷ്‌ക്കാരമാണ് ആർ.വിശ്വനാഥന്റെ എഴുത്തും ജീവിതവും. കുറച്ചേ എഴുതിയിട്ടുള്ളൂവെങ്കിലും എഴുതിയവയുടെ തനിമയും ഗൗരവവും വെച്ചു നോക്കുമ്പോൾ മലയാളസാഹിത്യത്തിലെ ഒരനന്വയമാണ് ആർ.വിശ്വനാഥൻ. ആർ.വിശ്വനാഥന്റെ പുസ്തകരൂപത്തിൽ പ്രകാശിതമായിട്ടില്ലാത്ത ലേഖനങ്ങളുടെയും കവിതകളുടെയും സമാഹാരം. ഡോ.എം.എൻ.കാരശ്ശേരി, ഡോ.ടി.ബി.വേണുഗോപാലപ്പണിക്കർ, ഡോ.സി.രാജേന്ദ്രൻ എന്നിവരുടെ വിശ്വനാഥസ്മരണകൾ, പഠനങ്ങൾ.