(നോവൽ)
എസ്.എച്ച്.വാത്സ്യായൻ |
വിവർത്തനം: ജെസ്സി അരവിന്ദാക്ഷൻ
കേരള സാഹിത്യ അക്കാദമി 2022

ആധുനിക ഹിന്ദി നോവലിന്റെ ശില്പികളിൽ ഒരാളായ എസ്.എച്ച്.വാത്സ്യായന്റെ അപ്‌നെ, അപ്‌നെ ആജ്‌നബീ എന്ന ദാർശനികനോവലിന്റെ പരിഭാഷയാണ് ‘അപരിചിതർ.’ വർഷങ്ങൾക്കുമുൻപേ, മലയാളത്തിൽ വരേണ്ട ഒരു നോവൽ, 1961-ൽ ആണിത് പ്രസിദ്ധീകരിക്കുന്നത്. അദ്ദേഹം സ്വീഡനിൽ താമസിക്കുന്ന കാലത്ത്, ഒരിക്കൽ ലാപ്‌ലാന്റ് എന്ന സ്ഥലത്ത് മഞ്ഞിൽകൂടി യാത്രചെയ്ത് വഴിതെറ്റി അലയേണ്ടിവന്നിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെടുത്തി സ്വീഡിഷ് എഴുത്തുകാരി സാറാ ലീസ്മാൻ ഒരു സംഭവകഥ വാത്സ്യായന് വിവരിച്ചുകൊടുത്തു. ഈ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയുള്ള രചനയാണ് ഈ നോവൽ. മരണത്തെ നേരിൽ കാണുന്ന അനുഭവപാശ്ചാത്തലം. അസ്തിത്വവാദവുമായി ബന്ധപ്പെടുത്തിയാണ് വിമർശകർ ഇതിനെ വായിക്കുന്നത്.