(ആത്മകഥ)
ഡോ.കെ.രാധാകൃഷ്ണക്കൈമള്‍
ആനകള്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ചതാണ് കൈമളിന്റെ ഭിഷഗ്വരജീവിതം. ആന എന്ന വിഷയത്തിലുള്ള അഗാധപണ്ഡിത്യം, ശാസ്ത്രജ്ഞാനം, ചിന്താശേഷി, വിശകലനബുദ്ധി, നിരീക്ഷണപാടവം, പ്രായോഗികപരിചയം, ആത്മവിശ്വാസം, ഔചിത്യം, കൈപ്പുണ്യം, ദൈവാധീനം തുടങ്ങിയ മഹാസിദ്ധികളാണ് അദ്ദേഹത്തിന്റെ കൈമുതല്‍. ആനകളോടുള്ള അറുപത് വര്‍ഷത്തെ അനുഭവങ്ങള്‍. ആനകളുടെ ക്ഷേമത്തിനുവേണ്ടി സ്വജീവിതം സമര്‍പ്പിച്ച പ്രശസ്ത ആന ചികിത്സകനായ ഡോ.കെ.രാധാകൃഷ്ണ കൈമളുടെ ജീവിതകഥ.