(ജീവചരിത്രം)
സുനില്‍ സി.ഇ
ബാഷോ ബുക്‌സ് 2023
മലയാളിയുടെ അഭിനയസങ്കല്‍പ്പത്തെ പാടെ തച്ചുടച്ച നടനായ ഇന്ദ്രന്‍സിന്റെ ജീവിതവും സംഭാഷണവും രേഖപ്പെടുത്തുന്ന കൃതിയാണ് ഇന്ദ്രന്‍സ്:ജീവിതം പഠനം സംഭാഷണം.  മെലിഞ്ഞ ആ ശരീരത്തിലെ ഭാഷയും സംഭാഷണ ശൈലിയുമെല്ലാം സിനിമയുടെ വെളിച്ചത്തേക്ക് കാഴ്ചക്കാരന്റെ ഹൃദയത്തില്‍ ഇടംപിടിച്ചിരിക്കുന്നതായി ഗ്രന്ഥകാരന്‍ സുനില്‍ സി.ഇ പറയുന്നു. സൂക്ഷ്മമായ ജീവിതനിരീക്ഷണങ്ങളാല്‍ ഇന്ദ്രന്‍സ് എന്ന നടന്റെ അഭിനയനിമിഷങ്ങള്‍ കാഴ്ചക്കാരന്റെ ജീവിതമായി മാറുന്ന മാന്ത്രികത സൃഷ്ടിക്കപ്പെടുന്നു. ഇന്ത്യന്‍ സിനിമയിലെ പ്രതിഭാശാലികളായ നടന്‍മാരുടെ കൂട്ടത്തിലാണ് ഇന്ദ്രന്‍സിന് ഇടം. നമ്മുടെ സിനിമയെ നവീകരിക്കുന്നതില്‍ പങ്കുവഹിക്കുന്നു.