(കഥകള്‍)
സി.അനൂപ്
”വൈവിധ്യങ്ങളുടെ ഭൂപ്രദേശങ്ങള്‍ തേടി അലയുന്ന ‘ദൂരം’എന്ന കഥയിലെ നന്ദകിഷനെപ്പോലെയാണ് അനൂപിന്റെ കഥകളും. തച്ചുശാസ്ത്രത്തിന്റെ ഉത്തമമാതൃകയായ വീടും വീടിന്റെ സുഖശീതളിമയും വിട്ടെറിഞ്ഞ് നേരിന്റെയും സ്വാതന്ത്ര്യത്തിന്റെയും വഴിയേ സഞ്ചരിക്കാനിഷ്ടപ്പെടുന്ന നന്ദകിഷനെപ്പോലെ ഒട്ടുവളരെ കഥാപാത്രങ്ങളെ ഇവിടെ കാണാനാവും. ജീവിതത്തിന്റെ തിര വിഴുങ്ങുന്ന പിയാനോ’യിലെ ദീപുവിനെപ്പോലെ പ്രകൃതിയും മനുഷ്യരും ക്രൂരരായ വേട്ടക്കാരാകുമ്പോള്‍ ദിശയറിയാതെ ഉഴറുന്നവരെയും കാണാം. ദുഃഖത്തിന്റെ സംഗീതം സിരയില്‍ നിറച്ച്, ആരെയും പഴിക്കാതെ കാറ്റിന്റെ ഗതിയേ സഞ്ചരിക്കുന്നവരാണ് അനൂപിന്റെ കഥകള്‍ക്കു പ്രിയപ്പെട്ടവര്‍. അവര്‍ക്കു മേലങ്കികളിലോ കിരീടധാരണത്തിലോ തണല്‍ മരങ്ങളിലോ വിശ്വാസമില്ല. ലോകനീതിയുടെ നേര്‍ക്ക് ഒരു ഇളംചിരി ചിരിച്ച്, ഒരു ദുര്‍ഘടപാതയിലൂടെ കടന്നുപോകുന്ന അനൂപിന്റെ തന്നെ പ്രതിരൂപങ്ങളാണ്, അനൂപിന്റെ ഉത്തമപുരുഷന്‍.
-കെ. രേഖ