ഈശ്വരാനുഭവം-1
(ആധ്യാത്മികം)
സ്വാമി രാമദാസ്
ആനന്ദാശ്രമം കാഞ്ഞങ്ങാട്
1963ല്‍ സമാധിയടയുന്നതിനു തൊട്ടുമുമ്പുള്ള രണ്ടു വര്‍ഷങ്ങളില്‍ സ്വാമി രാമദാസ് ആനന്ദാശ്രമത്തിലെ സത്സംഗത്തില്‍ നടത്തിയ പ്രഭാഷണങ്ങളാണ് രണ്ടു വോള്യങ്ങളിലായി സമാഹരിച്ചിരിക്കുന്നത്. അതില്‍ ഒന്നാം വോള്യമാണിത്. സംഭവ ബഹുലമായിരുന്നു തുടക്കകാലത്ത് സ്വാമി രാമദാസിന്റെ ജീവിതം. പില്ക്കാലത്ത് സാഹസികവും നിര്‍വികാര ഭാവം നിറഞ്ഞ നിവൃത്തിയുടെ നാളുകള്‍. എറ്റവുമൊടുവില്‍ അത്യുദാത്തവും ആനന്ദകരവുമായ ആത്മീയ ജീവിതം നയിച്ചു. ഗീതയും ഉപനിഷത്തും പോലെ വിശുദ്ധമായിരുന്നു ജീവിതമെന്ന് കൃതി തെളിയിക്കുന്നു.
Leave a Reply