(ജീവചരിത്രം)
സ്വാമി രാമദാസ്
ആനന്ദാശ്രമം കാഞ്ഞങ്ങാട്

മാതാജി കൃഷ്ണാബായിയുടെ ഇംഗ്ലീഷിലുള്ള ആത്മകഥയുടെ സ്വാമി രാമദാസ് പരിഭാഷപ്പെടുത്തിയ കൃതി. സ്വാമി രാമദാസിന്റെ പ്രഥമ ശിഷ്യയാണ് മാതാജി കൃഷ്ണാബായി. സാര്‍വലൗകിക സ്‌നേഹത്തിന്റെയും സേവനത്തിന്റെയും ആള്‍രൂപംതന്നെയായിരുന്നു അവര്‍. ഇരുപതുകളുടെ ആദ്യത്തില്‍ അവര്‍ തന്റെ ഗുരുവിനെ കണ്ടെത്തുകയും അതിനുശേഷം ഗുരുവിന്റെ ആദര്‍ശങ്ങള്‍ക്കും ചുറ്റുമുള്ളവരെ സേവിക്കുന്നതിനുമായി ജീവിതം സമ്പൂര്‍ണമായി സമര്‍പ്പിക്കുകയായിരുന്നു.