എം.മുകുന്ദന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍
(ലേഖനസമാഹാരം)
എം.മുകുന്ദന്‍
ഹരിതംബുക്‌സ്-തായാട്ട് പബ്ലിക്കേഷന്‍സ് 2022
1982 മുതല്‍ എം.മുകുന്ദന്‍ എഴുതിയ ലേഖനങ്ങളില്‍നിന്നും നടത്തിയ പ്രഭാഷണങ്ങളില്‍നിന്നും തെരഞ്ഞെടുത്തവയുടെ സമാഹാരമാണ് ഈ കൃതി. ഈ മൂന്നരശതാബ്ദത്തിനിടയില്‍ ലോകം പലതവണ മാറി. രാഷ്ട്രീയചേരികള്‍ മാറി. ലോകസാഹിത്യം മാറി. മനുഷ്യന്റെ ചിന്തകളും ബോധങ്ങളും മാറി. എന്നാല്‍, ഈ കാലം മുകുന്ദനില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തി എന്ന് പുസ്തകം നമ്മോട് സംസാരിക്കുന്നു. മുകുന്ദന്റെ ചിന്തകള്‍ക്ക് വ്യക്തതയും തീക്ഷ്ണതയും കൈവന്നു എന്നതിലപ്പുറം ഒരു മലക്കംമറിച്ചിലും നടന്നിട്ടില്ലെന്ന് ഈ കൃതി സാക്ഷ്യംപറയുന്നു. മുകുന്ദന്‍ വെറുതേ എടുത്തണിഞ്ഞതല്ല ഇടതുപക്ഷബോധം എന്ന്, അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കുള്ള മറുപടികൂടിയാണ് ഈ കൃതി.
Leave a Reply