(കഥകള്‍)
അഞ്ജന നീലാഞ്ജന
പരിധി പബ്ലിക്കേഷന്‍സ് 2024
എന്റെ അവള്‍ കാലം കടന്നുപോയ രണ്ട് മധ്യവയസ്‌കരുടെ പ്രണയകഥയാണ്. തികച്ചും വ്യത്യസ്തജീവിതങ്ങള്‍ ജീവിക്കുന്ന രണ്ടുപേര്‍ കണ്ടുമുട്ടിയത് ഒരു രോഗം കാരണം. അവര്‍ ജീവിച്ചുവന്ന ജീവിതത്തിലെ അസംതൃപ്തികളാവാം അവരെത്തമ്മില്‍ അടുപ്പിച്ചത്. അറിയാതെ വഴുതിവീണ ഈ പ്രണയത്തെ അവര്‍ എങ്ങനെ കൈകാര്യം ചെയ്തു എന്നതാണ് കഥ. വിവാഹിതരായ രണ്ടുപേര്‍ തമ്മില്‍ നാമ്പിടുന്ന പ്രണയം തീര്‍ച്ചയായും സമൂഹം അംഗീകരിക്കാത്ത ഒന്നാണ്. തനിക്ക് ഏറെ പ്രിയപ്പെട്ട അവള്‍ ആണ് ഈ കഥയിലെ കേന്ദ്രകഥാപാത്രം.