എന്റെ ജീവിതം എന്റെ സുഹൃത്തുക്കള്‍ക്ക്
(ഒളിപ്പോര്‍ ഡയറി)
കെ.സി.വര്‍ഗീസ്
ഇതൊരു ബൊളീവിയന്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥിയുടെ ഒളിപ്പോര്‍ ഡയറിയാണ്. ലാറ്റിനമേരിക്കയിലെ ഏറ്റവും പിന്തിരിപ്പന്‍ ഭരണകൂടത്തിനെതിരെ ഗറില്ലായുദ്ധം നയിക്കുന്ന സംഘത്തോടൊപ്പം ചേര്‍ന്ന ഈ യുവപ്രതിഭ ഉറച്ച ക്രൈസ്തവവിശ്വാസിയും ദൈവശാസ്ത്ര പണ്ഡിതനുമാണ്. ഒളിപ്പോര്‍ സംഘത്തോടൊപ്പം 87 ദിവസം പോരാട്ടം നടത്തിയ നെസ്‌തോര്‍ പാസ് തന്റെ തീവ്രമായ അനുഭവങ്ങള്‍ ഇതില്‍ കുറിച്ചുവയ്ക്കുന്നു. പ്രിയങ്കരിയായ ഭാര്യ, കുടുംബം, തനിക്കു ലഭിക്കാവുന്ന ഉയര്‍ന്ന ഉദ്യോഗം.. എല്ലാം പരിത്യജിച്ച നെസ്‌തോര്‍ പാസ് അതിനെല്ലാം മുകളിലാണ് പോരാട്ടത്തിന്റെ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുന്നത്.