(നോവല്‍)
അഖില്‍ പി ധര്‍മ്മജന്‍
ഡിസി ബുക്‌സ് 2024

പ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയില്‍നിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവര്‍ത്തകന്‍ അലക്സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുര്‍മരണങ്ങളുടെ ഇരുണ്ട ഭൂതകാലമുണ്ട്. മരണങ്ങളെക്കുറിച്ച് കാലങ്ങള്‍ക്കിപ്പുറവും അവശേ ഷിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ അലക്സും കൂട്ടുകാരും ഓജോ ബോര്‍ഡിന്റെ സഹായത്തോടെ നടത്തുന്ന യാത്രയാണ് ഈ നോവല്‍. വായനക്കാരെ ഭീതിയുടെ ലോകത്ത് അകപ്പെടുത്തുന്ന സിനിമാറ്റിക്കായ ആഖ്യാനം.