ഓര്‍മകളുടെയും മറവികളുടെയും പുസ്തകം
(ആത്മകഥയിലെ താളുകള്‍)
സച്ചിദാനന്ദന്‍
ഗ്രീന്‍ ബുക്‌സ് 2022
കാലത്തെ നിരന്തരം അടയാളപ്പെടുത്തുന്ന കവിയാണ് സച്ചിദാനന്ദന്‍. ചരിത്രത്തിന്റെയും പുരാവൃത്തങ്ങളുടെയും ദര്‍ശനങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും രാഷ്ട്രീയ പ്രതിസന്ധിയുടെയും പ്രക്ഷുബ്ധതയാണ് കാലം. അതാകട്ടെ ഒരു മഹാനദിയായി സച്ചിദാനന്ദനിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു. എഴരപ്പതിറ്റാണ്ടു നീണ്ട വ്യക്തിജീവിതത്തിലേക്കും അറുപതാണ്ട് പിന്നിട്ട സംഭവബഹുലമായ രചനാകാലത്തിലേക്കും കവി തിരിഞ്ഞുനോക്കുകയാണ്, ആത്മകഥാപരമായ ഈ താളുകളിലൂടെ. വ്യക്തിജീവിതത്തിനപ്പുറം ഇതൊരു കാലഘട്ടത്തിന്റെ ചരിത്രരേഖ കൂടിയാണ്. പിറന്ന നാടിന്റെ നിലാവിനും പൊന്‍വെയിലിനും പൂക്കള്‍ക്കും കിളികള്‍ക്കുമൊപ്പം അതിതീക്ഷ്ണമായ വിശ്വദര്‍ശനത്തിന്റെ ഉഷ്ണപ്രവാഹങ്ങളെയും നിലയ്ക്കാത്ത അന്വേഷണങ്ങളെയും ചേര്‍ത്തുവയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയകവി. ഓര്‍മകളുടെ ഈ പുസ്തകം തീര്‍ച്ചയായും ചില മറവികളെക്കുറിച്ചും ഓര്‍മപ്പെടുത്തുന്നുണ്ട് എന്നതും ബോധപൂര്‍വമാണ്.
Leave a Reply