(സര്‍വീസ് സ്‌റ്റോറി)
അജിത് വെങ്ങോല
സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ കാണാപ്പുറക്കാഴ്ച്ചകള്‍ അറിയാന്‍ ‘ഔദ്യോഗികം അനൗദ്യോഗികം’ അവസരം നല്‍കുന്നു. താന്‍ നേരില്‍ക്കണ്ടതും അനുഭവിച്ചറിഞ്ഞതുമായ സംഭവങ്ങള്‍ ഈ പുസ്തകത്തില്‍ അജിത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. വളരെ ലളിതമായ ഭാഷയില്‍, ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന തരത്തിലാണ് രചന. തുടക്കം മുതല്‍ ഒടുക്കം വരെ ഒറ്റയിരുപ്പില്‍ ഏതൊരാള്‍ക്കും വായിച്ചുതീര്‍ക്കാമെന്ന് ഫാ. ഡേവിസ് ചിറമേല്‍.