(കവിത)
സുകുമാര്‍ അണ്ടലൂര്‍
ഇന്‍സൈറ്റ് പബ്ലിക്ക 2023
എഡിറ്റര്‍: എം.പി.ബാലറാം. സുകുമാറിന്റെ വാക്കുകളില്‍ ‘കൊളാഷ് ഒരു സ്ഥിരം പദമാണ്. സൈക്കഡലിക് കൊളാഷ് എന്ന പേരില്‍ അദ്ദേഹം നിര്‍മ്മിച്ച ഫോട്ടോഗ്രാഫുകള്‍ തന്നെയുണ്ട്. ഭ്രമാത്മകമായ ഭാവനയില്‍ കവി രമിച്ചിരുന്നു. അങ്ങനെ രൂപപ്പെട്ടുവന്ന കവിതകളും ചിത്രങ്ങളും കവിയുടെ ശേഷിപ്പുകളായി ഈ സമാഹാരത്തില്‍ ജീവിക്കുന്നു. ”കൊളാഷ് കവിതാപുസ്തകത്തില്‍ 95 കവിതകളുണ്ട്. ‘കൊളാഷ് പുസ്തകത്തിലെ മാധവന്‍ പുറച്ചേരിയുടെ കാവ്യനിരീക്ഷണങ്ങളും വിലപ്പെട്ടതാണ്. സുകുമാര്‍ അണ്ടലൂരിന്റെ അകാല വിയോഗത്തെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് പ്രസിദ്ധീകരിച്ച കൃതി.