(നോവല്‍)
സുകുമാര്‍ അണ്ടലൂര്‍
ഇന്‍സൈറ്റ് പബ്ലിക്ക 2023
ഇതിനെ ഒരു കവിയുടെ നോവല്‍ എന്നല്ല വിശേഷിപ്പിക്കേണ്ടത്. സുകുമാര്‍ അണ്ടലൂര്‍ എന്ന കവിയുടെ ജന്മനിയോഗം പൂര്‍ത്തിയാകുന്നത് ഈ നോവലിലൂടെയാണ്. ധര്‍മ്മടത്തിന്റെ ചരിത്രസന്ധികള്‍ എഴുത്തുകാരനെ എത്രത്തോളം സ്വാധീനിച്ചിരുന്നുവെന്നതിന്റെ തെളിവാണിത്. ഈ വിഷയം കവിതയിലൂടെ അവതരിപ്പിക്കാതിരുന്നത് ബോധപൂര്‍വം തന്നെയെന്ന് നോവല്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. സുകുമാര്‍ അണ്ടലൂരിന്റെ അകാല വിയോഗത്തെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് പ്രസിദ്ധീകരിച്ച കൃതി.