ഖുര്‍ആന്‍ മലയാളം
(ഖുര്‍ആന്‍ വ്യാഖ്യാനം)
അബ്ദുല്ല യൂസുഫ് അലി
ആശയം ഫൗണ്ടേഷന് വളാഞ്ചേരി 2022
ഈ കൃതിയുടെ രണ്ടാം പതിപ്പാണിത്. ലോകത്തിലെ മികച്ച ഖുര്‍ആന്‍ വ്യാഖ്യാനമായി കരുതുന്ന ഇംഗ്ലീഷിലെ കൃതിയുടെ മലയാള പരിഭാഷ. വി.വി.എ.ശുക്കൂറാണ് വിവര്ത്തകന്. സാഹിത്യനിരൂപകന്‍ പ്രൊഫ.എം.കെ.സാനു കൃതിയെപ്പറ്റി ഇങ്ങനെ പറയുന്നു: ” ഷെയ്കസ്പിയറും വേഡ്സ്വര്ത്തുമടക്കം ലോകസാഹിത്യത്തിലെ ഒന്നാംനിര കവികളെ ആവശ്യാനുസരണം ഉദ്ധരിച്ചുചേര്ത്തുകൊണ്ടാണ് യൂസുഫ് അലി അദ്ദേഹത്തിന്റെ പല വിശദീകരണക്കുറിപ്പുകളും തയ്യാറാക്കിയിട്ടുള്ളത്. ഹൃദയദ്രവീകരണക്ഷമമായ അത്തരം കാവ്യസന്ദര്‍ഭങ്ങളെ ഖുര്‍ആന്റെ ഉന്നതമായ ആശയങ്ങളുമായും നിയമനിര്ദേശങ്ങളുമായും ഇണക്കിച്ചേര്‍ത്തുകൊണ്ടാണ് യൂസുഫ് അലി തന്റെ വ്യാഖ്യാനം അവതരിപ്പിക്കുന്നത്. ഇതു ഖുര്‍ആന്‍ വിവര്‍ത്തനത്തില്‍ ഒരു വേറിട്ട വഴിയാണ്. ഇത് മലയാളത്തില്‍ ഭാഷാന്തരം ചെയ്യുക തികച്ചും ശ്രമസാധ്യമാണ് എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. മലയാളഭാഷയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടാണ് ഖുര്‍ആന്‍ മലയാളം എന്ന് ആ നിലയ്ക്ക് എനിക്ക് ഉറപ്പിച്ചു പറയാന്‍കഴിയും”.
Leave a Reply