ടീച്ചറമ്മ
(കഥകള്‍)
നൗഷാദ് റഹ്മത്ത്
പ്രഭാത് ബുക്ക് ഹൗസ് 2023
21 കഥകളുടെ സമാഹാരം. കഥകളെല്ലാം തനിക്കുചുറ്റും നടക്കുന്ന കൊച്ചുകൊച്ചു കാര്യങ്ങളുടെ ഭാവാവിഷ്‌കാരങ്ങള്‍. ഓരോ കഥയും വ്യത്യസ്താനുഭവങ്ങളാല്‍ സമ്പുഷ്ടം. പട്ടാളജീവിതവും സാഹിത്യവും ഒരുമിച്ച് കൈയാളുന്ന കഥാകൃത്തിന് പട്ടാളജീവിതം സമ്മാനിച്ച അനുഭവങ്ങളും വേണ്ടുവോളം പറയാനുണ്ട്. സമകാലിക ജീവിതത്തിലെ സ്‌നേഹവും പ്രണയവും കുടുംബ ബന്ധങ്ങളും എല്ലാം ഈ കഥകളിലൂടെ അനാവരണം ചെയ്യപ്പെടുന്നു. തനതായ ഒരു ശൈലിയും കഥകള്‍ക്കുണ്ട്.
Leave a Reply