(നോവല്‍)
സുരേഷ് മഠത്തിപ്പറമ്പ്
പ്രഭാത് ബുക്ക് ഹൗസ് 2023
അച്ഛനില്‍നിന്നും കേട്ടറിഞ്ഞ കഥകളും ജീവിതാനുഭവങ്ങളും വേണ്ടുവോളം കൈമുതലായുള്ള പുത്രന്‍. അതിനെപ്പറ്റി ഒരു പുസ്തകം എഴുതണമെന്നുള്ള അദമ്യമായ ആഗ്രഹം. ആ ഇച്ഛാശക്തിയുടെ പൂര്‍ത്തീകരണമാണ് ഈ കൃതി. ഒറ്റയാനായി ജീവിച്ച് സാംസ്‌കാരിക സാമൂഹിക സഹകരണ മണ്ഡലങ്ങളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ധിഷണാശാലിയായ കര്‍മ്മധീരന്‍. രാജവാഴ്ചയില്‍നിന്നും ജനായത്തത്തിലേക്കും മരുമക്കത്തായത്തില്‍ നിന്നും മക്കത്തായത്തിലേക്കുമുള്ള കാലത്തിന്റെ കുത്തൊഴുക്കില്‍ തകര്‍ന്നുപോകാമായിരുന്ന ഒരു നായര്‍ യുവാവിന്റെ വളര്‍ച്ചയുടെ കഥ, ഒരു കാലഘട്ടത്തിന്റെ നേര്‍ചിത്രം നോവലില്‍ അനാവരണം ചെയ്യപ്പെടുന്നു.